പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത നടപടി ധീരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെൺകുട്ടിക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ കൃത്യത്തെ പിന്തുണയ്ക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനാകുകയെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇന്നലെ രാത്രി 10.30 ഓടെയാണ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ ഇയാൾക്ക് എതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.
അതേ സമയം ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച സന്ന്യാസിനിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ വൈരുധ്യം നിറഞ്ഞ മൊഴിയുമായി പ്രതി രംഗത്ത്. പെൺകുട്ടിയല്ല താൻ തന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് സ്വമി നൽകിയിരിക്കുന്ന മൊഴി. തന്ന ചികിത്സിക്കുന്ന ഡോക്ടർമാരോടാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്. ഇയാളെ ഉടൻ പൊലീസ് ചോദ്യം ചെയ്യും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണർ സ്പർജ്ജൻ കുമാറിന്റെ നേത്രത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ.
പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു. വർഷങ്ങളായി ഇയാൾ തന്നെ ലൈംഗീകമായി ചൂഷണം ചെയ്യുകയായിരുന്നു എന്നും സഹികെട്ടാണ് താൻ ഇത് ചെയ്തതെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. തന്നെ പീഡിപ്പിക്കുന്നതിനായി അമ്മയും കൂട്ടുനിന്നതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നുണ്ട്.
അതേസമയം വിവാദ സ്വാമി 10 വർഷമായി ഈ കുടുംബവുമായി ബന്ധംസ്ഥാപിച്ചിട്ടുണ്ട് എന്നും. ഇന്നലെ രാത്രി 10.30 നാണ് സംഭവം നടന്നത് എന്നും. വലിയ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത് എന്നും സിറ്റി പൊലീസ് കമ്മീഷ്ണർ സ്പർജ്ജൻ കുമാർ പറഞ്ഞു.
Leave a Reply