സജീവ് സെബാസ്റ്റ്യന്‍
കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ഓള് യുകെ ചീട്ടുകളി മത്സരം ജൂലൈ 15ന് കെറ്ററിങ്ങില്‍ വച്ച് നടത്തപ്പെടും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ വേദി കെറ്ററിങ്ങിലേക്ക് മാറ്റിയത്. അതോടൊപ്പം കേരളാ ക്ലബ് നനീട്ടന്റെ മെംബേര്‍സ് ആയ സിബുവും മത്തായിയും കെറ്ററിങ് നിവാസികള്‍ ആണ്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ട്രോഫിയും പൂവന് താറാവുമാണ് വിജയികളെ കാത്തിരിക്കുന്നത്.
കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ക്കു ആവേശം പകരാന്‍ ഈ വര്‍ഷം വീഡിയോ കോംപെറ്റീഷനും നടത്തപ്പെടുന്നു . വീഡിയോ കോംപെറ്റീഷനില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് ലഭിക്കുക . യു കെ യിലെ ചീട്ടുകളി പ്രേമികളെ ഏവര്‍ക്കും മത്സരത്തിന് മുന്‍പ് പരിചയപെടുവാന്‍ ഒരവസരം സൃഷ്ഠിക്കുക എന്നതാണ് ഈ മത്സരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് .മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ പേര് സ്ഥലം ,നാട്ടിലെ സ്ഥലം, കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരത്തിന് ആശംസ എന്നിവയോടൊപ്പം എന്തുകൊണ്ട് നിങ്ങള്‍ ചീട്ടുകളി ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി രണ്ടു മിനിറ്റില്‍ കൂടാത്ത ഒരു വീഡിയോ മൊബൈലില്‍ അല്ലെങ്കില്‍ ഏതെങ്കിലും റെക്കോര്‍ഡിങ് ഡിവൈസില്‍ റെക്കോര്‍ഡ് ചെയ്തു ഞങ്ങള്‍ക്കോ, അല്ലെങ്കില്‍ ഗ്ലാസ്ഗോ റമ്മി ബോയ്സ് ആരംഭിച്ചശേഷം മാഞ്ചസ്റ്റര്‍ സെവന്‍സ് അവരുടെ മത്സരങ്ങള്‍ക്കായി ഉപയോഗിക്കുകയും ഇപ്പോള്‍ കേരളാ ക്ലബ് നനീട്ടന് ഉപയോഗിക്കുന്നതുമായ യു കെ യിലെ ഒട്ടു മിക്ക ചീട്ടുകളി പ്രേമികളും അടങ്ങുന്ന വാട്സ് അപ്പ് ഗ്രൂപ്പിലേക്കോ അല്ലെങ്കില്‍ താഴെ കാണുന്ന ഏതെങ്കിലും വാട്സ് അപ്പ് നമ്പറിലേക്കോ അയച്ചു തരിക
കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി വീഡിയോ കോംപെറ്റീഷന്റെ നിയമാവലി
1 .ഒരാള്‍ക്ക് ഒരു വീഡിയോ മാത്രമേ അയക്കാന്‍ സാധിക്കുകയുള്ളു
2 .രണ്ടു മിനിറ്റില്‍ കൂടുതല്‍ ഉള്ള വീഡിയോകള്‍ മത്സരത്തിനായി പരിഗണിക്കുന്നതല്ല
3 .റെക്കോര്‍ഡ് ചെയ്യപ്പെടുന്ന വീഡിയോയില്‍ ഒരാള്‍ മാത്രമേ ഉണ്ടാകുവാന്‍ സാധിക്കുകയുള്ളു. ഒന്നില്‍ കൂടുതല്‍ ആള്ക്കാര് ആ വിഡിയോയില്‍ ഉണ്ടായാല്‍ അത് മത്സരത്തിന്നായി പരിഗണിക്കുന്നതല്ല
4 .എല്ലാ വിഡിയോയിലും നിങ്ങളുടെ പേര് സ്ഥലം ,നാട്ടിലെ സ്ഥലം, കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരം ആശംസ എന്നിവയോടൊപ്പം എന്തുകൊണ്ട് നിങ്ങള്‍ ചീട്ടുകളി ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരവും ഉണ്ടാകണം
5 .മറ്റുള്ളവരെ അവഹേളിക്കുന്നതോ മോശമായ സംസാരങ്ങളോ വിഡിയോയില്‍ ഉണ്ടായിരിക്കാന്‍ പാടില്ല
6 .ഏത് തര്‍ക്കത്തിന്റെയും അവസാന തീരുമാനം കേരളാ ക്ലബ് നനീട്ടന് കമ്മിറ്റിക്കായിരിക്കും
7 .മത്സരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി ജൂണ്‍ 30 ആണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് അല്ലെങ്കില്‍ വീഡിയോ അയച്ചുകൊടുക്കാന്‍ വേണ്ട വാട്സ് ആപ്പ് നമ്പറുകള്‍
07956616508, 07405193061, 07809450568, 09931329311
	
		

      
      



              
              
              




            
Leave a Reply