ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ നവ നേതൃത്വം ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ പരിപാടിയായ ചില്‍ഡ്രന്‍സ് ഫെസ്റ്റ് മെയ് 27 ശനിയാഴ്ച രാവിലെ ഒന്‍പതു മുപ്പതു മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ നടത്തുന്നു. അസോസിയേഷനിലുള്ള എല്ലാ പ്രായ പരിധിയിലുമുള്ള കുട്ടികള്‍ക്കും വിനോദവും വിജ്ഞാനവും പങ്കിടാന്‍ ഉതകുന്ന ഈ പരിപാടി ഉപഹാര്‍ എന്ന സംഘടനയുമായി കൈ കോര്‍ത്ത് സ്റ്റെം സെല്‍ കളക്ഷന് വേണ്ടിയും കൂടി ആസൂത്രണം ചെയ്തിരിക്കുന്നു.

വ്യത്യസ്തവും വിഭിന്നവുമായ ഡികെസിയുടെ ഈ സംരഭം നമ്മുടെ കുട്ടികള്‍ക്ക് ഈ സമ്മര്‍ സമയത്തു മറക്കാനാവാത്ത ഒരു സുദിനം സമ്മാനിക്കും എന്ന വിശ്വാസത്തിലും അത് പോലെ തന്നെ ആപല്‍ഘട്ടങ്ങളില്‍ അന്വേഷിച്ചലയുന്നവര്‍ക്കു നമ്മുടെ സ്റ്റെം സെല്‍ കളക്ഷന്‍ തുണയാകുമെന്ന പ്രത്യാശയിലുമാണ് ഡികെസി ഈ പരിപാടി നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്.
പരിപാടി നടക്കുന്ന വിലാസം
Oakdale Scout Hall
Near St George Church
Darbys Lane
Poole
BH15 3EU
	
		

      
      



              
              
              




            
Leave a Reply