റാംപുര്‍: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. റാംപൂരില്‍ പട്ടാപ്പകല്‍ 14 യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്ത് വന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പെണ്‍കുട്ടിയെ നടു റോഡില്‍ തടഞ്ഞു നിര്‍ത്തി മോശമായ രീതിയില്‍ ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കുന്നതും തള്ളി ഒരോരുത്തര്‍ക്കായി കൈമാറി പരിഹസിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ആന്റി റോമിയോ എന്ന പേരില്‍ സ്‌ക്വാഡ് രൂപികരിച്ചിരുന്നു. ഇതിനു ശേഷവും യു.പിയുടെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്കെതിരെ നിരവധി അധിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Leave a Reply