ദിനേശ് വെള്ളാപ്പിള്ളി.

മലയാളികളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ ശിവഗിരി മഠം സന്യാസി ശ്രേഷ്ഠന്‍ ഗുരുപ്രസാദ് സ്വാമി നോട്ടിംഗ്ഹാമില്‍ എത്തുന്നു. നോട്ടിംഗ്ഹാം മലയാളിക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജൂണ്‍ 1-നാണ് ഗുരുപ്രസാദ് സ്വാമി നോട്ടിംഗ്ഹാമില്‍ എത്തുന്നത്. ജാതിമത വ്യവസ്ഥകള്‍ക്ക് അതീതമായി മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഈ പരിപാടിയുടെ പ്രധാന ആകര്‍ഷണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബീസ്റ്റണിലെ ശ്രീ ദുര്‍ഗ്ഗ അമ്മന്‍ ക്ഷേത്ര ഹാളില്‍ പ്രാര്‍ത്ഥനയും, തുടര്‍ന്ന് ഗുരുപ്രസാദ് സ്വാമികളുടെ പ്രഭാഷണവും അരങ്ങേറും. മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ലോകത്ത് കുടുംബത്തിന്റെ പ്രസക്തിയും, ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് പ്രദാനം ചെയ്യുന്ന മാറ്റങ്ങളും ചര്‍ച്ച ചെയ്യപ്പെടും. മനസ്സുകള്‍ ശുദ്ധീകരിക്കപ്പെടുമ്പോഴാണ് ഓരോ കൂട്ടായ്മകളും തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുക.ഈ കാഴ്ചപ്പാട് തിരിച്ചറിഞ്ഞ് കൊണ്ടാണ് സന്യാസി ശ്രേഷ്ഠന്‍ ഗുരുപ്രസാദ് സ്വാമിയുടെ പ്രഭാഷണം ഒരുക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച സേവനം യുകെയുടെ വാര്‍ഷിക ആഘോഷങ്ങളില്‍ ഗുരുപ്രസാദ് സ്വാമികള്‍ പങ്കെടുത്തിരുന്നു. യുകെയിലെ പുതിയ സീറോ മലബാര്‍ സഭാ മതബോധന ഡയറക്ടര്‍ ഫാ. ജോയ് വയലിലും വാര്‍ഷികസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ജാതിമത വേര്‍തിരിവുകള്‍ക്ക് അതീതമായി മലയാളി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ആദ്യപടിയായി മനസ്സുകളില്‍ പുതിയ തെളിച്ചമേകാന്‍ സ്വാമികളുടെ പ്രഭാഷണം വഴിയൊരുക്കും.