അപ്പച്ചന്‍ കണ്ണഞ്ചിറ
ബെഡ്ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബെഡ്ഫോര്‍ഡില്‍ നോമ്പുകാലത്തോടനുബന്ധിച്ച് വാര്‍ഷിക ധ്യാനം സംഘടിപ്പിക്കുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ദ്വിദിന വചന ശുശ്രുഷ നയിക്കും. ‘കിഡ്സ് ഫോര്‍ കിങ്ഡം’ സെഹിയോന്‍ യുകെ ടീം കുട്ടികള്‍ക്കായി ധ്യാന ശുശ്രുഷകള്‍ തദവസരത്തില്‍ ഒരുക്കുന്നതാണ്. കുമ്പസാരത്തിനും, കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതുമാണ്.

ദിവ്യനാഥന്റെ രക്ഷാകര പീഡാനുഭവ തീര്‍ത്ഥ യാത്രയില്‍ പങ്കാളികളായി, വിശുദ്ധ വാരത്തിലേക്ക് ആത്മീയമായും മാനസികമായും ഒരുങ്ങി, രക്ഷകന്റെ ഉത്ഥാന അനുഭവത്തിന്റെ കൃപാവരങ്ങളാല്‍ നിറയുവാനും സെബാസ്റ്റ്യന്‍ അച്ചന്‍ നയിക്കുന്ന ആത്മീയ നവീകരണ ധ്യാനത്തിലേക്ക് ബെഡ്ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.സാജു മുല്ലശ്ശേരിയില്‍ ഏവരേയും സസ്നേഹം ക്ഷണിക്കുന്നു.

222

ബെഡ്ഫോര്‍ഡ് കേരളാ ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തിലാണ് ധ്യാനം ഒരുക്കുന്നത്. ശനിയാഴ്ച രാവിലെ 10 :00 മുതല്‍ വൈകുന്നേരം 05:00 മണി വരെയും , ഞായറാഴ്ച ഉച്ചക്ക് 12:00 മുതല്‍ വൈകുന്നേരം 06:00 മണി വരെയും ആയിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
രാജു ഒഴുകയില്‍:07737250611,ജോമോന്‍ ജോസഫ്:07735493561
മഞ്ജു മാത്യു: 07859020742

Our Lady Of Catholic Church, Kempston, MK42 8QB