സൗന്ദര്യവര്‍ധക ക്രീം ഉപയോഗിച്ചിട്ടും പരസ്യത്തില്‍ പറയുന്നത് പോലെയുള്ള സൗന്ദര്യം ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് ഉപഭോക്താവിന്റെ പരാതിയില്‍ പരസ്യത്തില്‍ അഭിനയിച്ച ഷാരൂഖ് ഖാന്‍, കമ്പനി അധികൃതര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസയച്ചു. നിഖില്‍ ജയിന്റെ പരാതിയില്‍ ഡല്‍ഹി ജില്ലാ ഉപഭോകൃത തര്‍ക്ക പരിഹാര കോടതിയാണ് സമന്‍സയച്ചത്.
ഇമാമി കമ്പനിയുടെ ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്സം ക്രീമിനെതിരെയാണ് പരാതി. ഫെയര്‍നെസ് ക്രീം ഉപയോഗിച്ചിട്ടും പരസ്യത്തില്‍ അവകാശപ്പെടുന്നത് പോലെയുള്ള യഥാര്‍ത്ഥ ഫലം കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. തുടര്‍ന്നായിരുന്നു കോടതി സമന്‍സയച്ചത്. ജൂലൈ 27 നകം പരാതിയില്‍ മറുപടി സമര്‍പ്പിക്കാന്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply