ബിജെപി അധ്യക്ഷന് അമിത് ഷാ ഇന്ന് കേരളത്തിലെത്തുന്നു. മൂന്ന് ദിവസത്തെ പര്യടനത്തിനായാണ് അദ്ദേഹം ഇന്ന് കൊച്ചിയില് എത്തുക. തെരഞ്ഞെടുപ്പിന് മുന്പ് സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ വിപുലമാക്കുക എന്ന ലക്ഷ്യവുമായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. ബിജെപി കോർ കമ്മിറ്റി യോഗത്തിലും എൻഡിഎ നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും കൂടിക്കാഴ്ചയിൽ മലങ്കര സഭാദ്ധ്യക്ഷൻ കദ്ദിനാൾ ബസേലിയൂസ് മാർ ക്ലിമ്മിസ്, ലത്തീൻ സഭാ മേജർ ആർച്ചുബിഷപ്പും കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ സൂസൈപാക്യം എന്നിവർ പങ്കെടുക്കില്ല. സീറോ മലബാർ സഭാദ്ധ്യക്ഷൻ കർദ്ദിനാൾ ജോജ് ആലഞ്ചേരി മാത്രമാണ് കൂടിക്കാഴ്ചയ്ക്കു തയ്യാറായത്.
സൂസൈപാക്യം സംസ്ഥാനത്തെ മുഴുവൻ ബിഷപ്പുമാരേയും പ്രതിനീധീകരിക്കുന്ന സാന്നിധ്യമാണ്. ക്ലിമ്മിസ് കാത്തലിക് ബിഷപ്പ് കോൺഗ്രസ് ഓഫ് ഇന്ത്യയുടെ ദേശീയ അധ്യക്ഷനാണ്. ഇരുവരുമായുള്ള കൂടിക്കാഴ്ച നടക്കില്ലെന്നത് സഭയുടെ കൃത്യമായ സൂചനയാണ്. ആലഞ്ചേരി കലൂർ റിന്യുവൽ സെന്ററിൽ വെച്ചാണ് അമിത് ഷായെ കാണുന്നത്. ബിഷപ്പ് ഹൗസിലേയ്ക്ക് ക്ഷണിക്കാൻ കൂട്ടാക്കിയിട്ടില്ല. ആലഞ്ചേരിയുടെ മൃദുസമീപനത്തിനെതിരെ കത്തോലിക്കാ സഭയ്ക്കുള്ളിൽ എതിർപ്പുകൾ ശക്തമാകുന്നുണ്ട്.
മാണിയെ കൂടെക്കൂട്ടാൻ ക്രൈസ്തവ വോട്ട് മാത്രം ലക്ഷ്യമിട്ട് വരുന്ന അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെ പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് സഭയിൽ ഭൂരിഭാഗത്തിന്റേയും നിലപാട്. മുമ്പും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ കദ്ദിനാൾ ആലഞ്ചേരിയുടെ നിലപാട് സഭയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയെ കാണുന്ന പോലെയത്ര നിസാരമായ അർത്ഥമല്ല ബിജെപി ദേശീയ പ്രസിഡന്റായ അമിത് ഷായുമായുള്ള കൂടിക്കാഴ്ച . ഇത് വിശ്വാസികളിൽ സംശയങ്ങൾക്കിട വരുത്തും
അമിത് ഷായുടെ സന്ദർശനം വൻ വിജയമാക്കുന്നതിനു കുമ്മനം രാജശേഖരൻ നേരിട്ടാണ് ബിഷപ്പ് ഹൗസുകളിലെത്തിയാണ് ക്ഷണിച്ചത്. എന്നാൽ ലത്തീൻ, മലങ്കര സഭാദ്ധ്യക്ഷന്മാർ പിന്മാറിയതോടെ ബിജെപിയുടെ തന്ത്രം പൊളിയുകയാണ്. ക്രൈസ്തവ സഭകളെ കൂടെ നിർത്താനുള്ള തന്ത്രങ്ങൾ മെനയുന്നതിനുള്ള അവസാനവട്ട ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്.
അടുക്കാനാകാത്ത രാഷ്ട്രീയ കക്ഷിയാണ് ബിജെപിയെന്ന പ്രതീതി വിശ്വാസികളിലില്ലാതാക്കുകയാണ് തുടർച്ചയായുള്ള കൂടിക്കാഴ്ചകളുടെ ലക്ഷ്യം. പിന്നാലെ കെ എം മാണിയെ പാളയത്തിലെത്തിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. എന്നാൽ സീറോ മലബാർ ഒഴികെയുള്ള കത്തോലിക്കാ സഭകൾ മാറിനിന്നതോടെ കേരളത്തിൽ ന്യൂനപക്ഷ പിന്തുണ ആർജിക്കുന്നതിനു കേന്ദ്രനേതൃത്വം നടത്തിയ ശ്രമങ്ങൾക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ബിജെപി നേതാവായ ജോർജ് കുര്യനെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാദ്ധ്യക്ഷനായി നിയമിച്ചത് അമിത്ഷായുടെ സന്ദർശനം മുന്നിൽ കണ്ടാണ്. അമിത് ഷായുമായുള്ള വിഐപി കൂടിക്കാഴ്ചയ്ക്ക് മത-സമുദായ നേതാക്കളേയും വ്യവസായ പ്രമുഖരേയും ഇതര രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.
Leave a Reply