ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

കുട്ടനാട്ടുകാര്‍ എന്ന സംബോധന തങ്ങളുടെ ആത്മ ബോധത്തിന്റെയും സംസ്‌കാരത്തിന്റെയും നാവാക്കി മാറ്റിയ ഒരു ജനതയുടെ ഒത്തുചേരല്‍. വള്ളവും, വെള്ളവും വഞ്ചിപ്പാട്ടും വയലേലകളും, ഹൃദയത്തില്‍ സൂക്ഷിക്കുന്ന, ആലപ്പുഴ-കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ അധിവസിച്ചിരുന്ന യു.കെയിലെ കുട്ടനാട്ടുകാര്‍ 9-ാമത് കുട്ടനാട് സംഗമത്തിനായി തയ്യാറെടുക്കുന്നു. സംഗമം ജൂണ്‍ 24 ശനിയാഴ്ച 10 മണി മുതല്‍ കാവാലം നാരായണപ്പണിക്കര്‍ നഗറില്‍ (ഹെംപെല്‍ ഹെംപ്സ്റ്റെഡ് സ്‌കൂള്‍ ഹാള്‍,ഹാര്‍ട്ട്സ്) നടക്കും.

രാവിലെ 9.30ന് ആരംഭിക്കുന്ന സംഗമത്തില്‍ പ്രതിനിധി സമ്മേളനം, വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. കുട്ടനാടിന്റെ തനതായ സദ്യയും കുടുംബാംഗങ്ങളെ പരിചയപ്പെടലും നടക്കും. വൈകുന്നേരം 5 മണി വരെയാണ് സംഗമം നടക്കുക.

യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം കുടുംബങ്ങള്‍ പങ്കെടുക്കുന്ന സംഗമത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി സംഘാടക സമിതി കണ്‍വീനര്‍മാരായ ജോസ് ഓടേറ്റില്‍, ഷീജ മാത്യൂ, ജോണ്‍സണ്‍ തോമസ്, ആന്റണി ഈരത്ര എന്നിവര്‍ അറിയിച്ചു. സംഗമ വിജയത്തിനായി റീജിയണല്‍ മീറ്റിംഗുകള്‍ നടക്കുന്നതായും കണ്‍വീനര്‍മാര്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കണ്‍വീനേഴ്‌സ്

Jose Edattil – 07401267767
Shiju Mathew – 07878857745
Johnson Thomas – 07446815065

Programme and Stage
Rani Jose – 07411295009
Dency Antony – 07748845532
Sabu Shiju – 07878857745

Held at
The Hemel Hempstead School Hall
Hemel Itemptstead, Hearts
HPI ITX