മ്യാന്മറിൽ നിന്ന് യാത്രക്കാരുമായി പുറപ്പെട്ട് കാണാതായ പട്ടാള വിമാനം ആന്‍ഡമാൻ കടലിൽ തകർന്ന് വീണതായി സംശയം. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ നിന്നും കണ്ടെത്തി. മ്യാന്മറിന്റെ ദക്ഷിണ ഭാഗത്തെ നഗരങ്ങളായ മൈകിനും യാംഗൂനും ഇടയിലാണ് വിമാനം കാണാതായത്. 105 യാത്രക്കാരും 11 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.
ദവൈ നഗരത്തിൽ നിന്നും 20 മീറ്റർ പടിഞ്ഞാറോട്ട് യാത്ര ചെയ്ത ശേഷമാണ് ഉച്ചയ്ക്ക് 1.35 ഓടെ വിമാനത്തിന്റെ ബന്ധം നഷ്ടമായത്. ദവൈ നഗരത്തിൽ നിന്നും 136 മൈൽ അകലെയായാണ് കടലിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. നാവികസേന കപ്പൽ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
സൈനികരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 106 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബുധനാഴ്ച മെയകിനും യാഗൂണിനും ഇടയിലാണ് വിമാനം കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് വിമാനവുമായുള്ള ബന്ധം പൂര്‍ണമായും നിലച്ചത്.
Leave a Reply