പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചും ഭാര്യമാരെ കുറിച്ചും മോശമായ രീതിയിൽ ഫേസ് ബുക്കില്‍ പോസ്റ്റിടുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവാവിന് വധ ശിക്ഷ. ഫേസ് ബുക്കില്‍ പ്രവാചക നിന്ദ നടത്തിയെന്ന കുറ്റത്തിന് തൈമൂർ റാസ (30) എന്നയാളെയാണ് പാകിസ്ഥാൻ ഭീകര വിരുദ്ധ കോടതി വധ ശിക്ഷക്ക് വിധിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭീകര വിരുദ്ധ കോടതി സാധാരണയായി ഇത്തരം കേസുകൾ പരിഗണിക്കാറില്ല. എന്നാൽ പ്രധാന മന്ത്രി നവാസ് ശരീഫുമായി ബന്ധപ്പെട്ട ചർച്ചയിലാണ് യുവാവ് പ്രവാചക നിന്ദ പരാമർശിച്ചത് എന്നതിനാലാണ് കേസ് ഭീകര വിരുദ്ധ കോടതിയുടെ പരിഗണനയിലെത്തിയത്. ബഹവൽപൂരിൽ വെച്ചാണ് റാസയെ ആന്റി ടെററിസം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്. വിദ്വേഷപരമായ പ്രസംഗവും പരാമർശവും ഇയാളുടെ ഫോണിൽ നിന്നും കണ്ടെടുത്തു. ബഹവൽപൂരിൽ വെച്ചാണ് കേസിന്റെ നടപടികൾ പൂർത്തിയാക്കിയതെന്ന് പൊതു അഭിഭാഷകനായ ഖുറേഷി പറഞ്ഞു.