മാധ്യമങ്ങളും ചില അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ വക്കാലത്ത് എടുത്ത അഭിഭാഷകര്‍ക്കെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ എടുത്ത നടപടി അഭിഭാഷകരുടെ ധാര്‍മിക ബാധ്യത എന്ന തത്വത്തിന് എതിരാണെന്ന് ആംആദ്മി പാര്‍ട്ടി. ഒരു അഭിഭാഷകന് തന്റെ മുന്‍പില്‍ വരുന്ന കക്ഷിയുടെ വക്കാലത്ത് എടുക്കുന്നതിന് യാതൊരു വിധ മുന്‍ധാരണകളോ മുന്‍വിലക്കുകളോ ഉണ്ടാകാന്‍ പാടില്ല. ഇവിടെ എതിര്‍ കക്ഷികള്‍ അഭിഭാഷകരാണ് എന്നത് കൊണ്ട് അഭിഭാഷകര്‍ ആ കേസ് എടുക്കാന്‍ പാടില്ല എന്ന് വാദിക്കുന്നത് അഭിഭാഷക വൃത്തിയുടെ തത്വങ്ങള്‍ക്കും പൂര്‍ണമായും എതിരാണെന്ന് പാര്‍ട്ടി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോടതിയെ സമീപിക്കാനും തങ്ങള്‍ക്കു വേണ്ടി അഭിഭാഷകരെ വെക്കാനും എല്ലാവര്‍ക്കും ഭരണഘടനാപരമായ അവകാശം ഉണ്ട്.
ആ അവകാശം ആണ് മാധ്യമപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നത്. അവര്‍ക്കുവേണ്ടി വാദിക്കാന്‍ അഭിഭാഷകര്‍ തയാറാകരുത് എന്നും അതിന്റെ അടിസ്ഥാനത്തില്‍ അതിനു ഹാജരാകുന്ന അഭിഭാഷകരെ ബാര്‍ അസ്സോസിയേഷനില്‍ നിന്നും പുറത്താക്കും എന്ന നിലപാട് തീര്‍ത്തും നിയമവിരുദ്ധവും ധാര്‍മികവിരുദ്ധവുമാണെന്നും അതിനെ ആം ആദ്മി പാര്‍ട്ടി ശക്തമായി അപലപിക്കുന്നുവെന്നും പാര്‍ട്ടി വ്യക്തമാക്കി.