സ്വന്തം ലേഖകന്‍

വെയില്‍സ്: യുക്മയുടെ പ്രമുഖ റീജിയനുകളില്‍ ഒന്നായ വെയില്‍സില്‍ ശനിയാഴ്ച  ഉച്ചയ്ക്ക് 02.00 മണിക്ക് റീജിയണല്‍ കായികമേളയ്ക്ക് വിസില്‍ മുഴങ്ങും. സ്വാന്‍സി മലയാളി അസോസിയേഷന്‍ ആതിഥ്യമരുളുന്ന റീജിയണല്‍ കായിക മേള നടക്കുന്നത് പോണ്ടര്‍ഡാവെ ക്വാഡ് ഗില്ലം പാര്‍ക്കില്‍ വച്ചാണ്. വെയില്‍സ് റീജിയനിലെ കായിക താരങ്ങള്‍ക്ക് തങ്ങളുടെ കരുത്തും മികവും തെളിയിക്കാനുള്ള മികച്ച അവസരമായാണ്‌ കായികമേള സംഘടിപ്പിക്കുന്നത്.

വെയില്‍സ് റീജിയനിലെ കരുത്തരായ അസോസിയേഷനുകളായ സ്വാന്‍സി മലയാളി അസോസിയേഷന്‍, വെസ്റ്റ്‌ വെയില്‍സ് മലയാളി അസോസിയേഷന്‍, കാര്‍ഡിഫ് മലയാളി അസോസിയേഷന്‍, അബരീസ്വിത്ത് മലയാളി അസോസിയേഷന്‍ എന്നീ അസോസിയേഷനുകളില്‍ നിന്നുള്ള കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും

ശനിയാഴ്ച നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് യുക്മ നാഷണല്‍ കായിക മേളയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതാണ്. ഒപ്പം വിജയികള്‍ക്ക് റീജിയണല്‍ തലത്തില്‍ മെഡലുകള്‍ സമ്മാനിക്കുന്നതുമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുക്മ വെയില്‍സ് റീജിയണല്‍ പ്രസിഡണ്ട് ബിനു കുര്യാക്കോസ്, സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ്, ട്രഷറര്‍ ബെന്നി അഗസ്റ്റിന്‍, നാഷണല്‍ കമ്മറ്റിയംഗം ജോസഫ് ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കായിക മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.   കായികമേള വിജയകരമായി നടപ്പിലാക്കാന്‍ തങ്ങളുടെ അസോസിയേഷനുകളില്‍ നിന്നും പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ ശ്രദ്ധിക്കണമെന്നും റീജിയണല്‍ കമ്മറ്റി അഭ്യര്‍ഥിച്ചു.

കായിക മേള നടക്കുന്ന സ്റ്റേഡിയത്തിന്‍റെ അഡ്രസ്സ് താഴെ കൊടുത്തിരിക്കുന്നു.

Coed Gwilym Park,
Pontardawe Road,
Swansea SA6 5NX