ഇന്ത്യൻ ദന്തഡോക്ടറെ കുത്തിക്കൊന്ന് മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ദിവസങ്ങൾക്ക് മുൻപ് സിഡ്നിൽ നിന്ന കാണാതായ പ്രീതി റെഡ്ഡി(32) െയയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വന്തം കാറിൽ സ്യൂട്ട്കേസിൽ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം,

പ്രീതിയുടെ മരണത്തിന് പിന്നാലെ മുൻ കാമുകൻ വാഹനാപകടത്തിൽ മരിച്ചു. ഡോ. ഹർഷവർധൻ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാർ മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇയാൾ ജീവനൊടുക്കിയതാണെന്ന് പൊലീസ് പറയുന്നു. ഓസ്ട്രേലിയയിൽ ദന്തഡോക്ടറാണ് ഇയാൾ. പ്രീതിയുടെ തിരോധനവുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളോട് സംസാരിച്ചിരുന്നു.

Image result for indian-origin-dentist-found-murdered-in-sydney

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രീതിയുടെ മൃതദേഹത്തിൽ നിരവധി തവണ കുത്തേറ്റത്തിന്റെ പാടുകളുണ്ട്. ദന്തചികിത്സയുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിക്കാണ് പ്രീതി കുടുംബവുമായി അവസാനം സംസാരിച്ചത്. പ്രഭാതഭക്ഷണത്തിന് ശേഷം വീട്ടിലേക്ക് തിരികെയെത്തുമെന്ന് അറിയിച്ചു. എത്താതിരുന്നതോടെ കുടുംബം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പ്രീതിയുടെ കൊലപാതകവാർത്തയറിഞ്ഞ സുഹൃത്തുക്കളും സഹപ്രവർത്തകരും ഞെട്ടലിലാണ്. അടുത്തയാഴ്ച കാണാമെന്ന് പറഞ്ഞാണ് പ്രീതി അവസാനമായി ഓഫീസിൽ നിന്നിറങ്ങിയത്. പ്രീതിയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി തോന്നിയിരുന്നില്ലെന്ന് സഹപ്രവർത്തകർ പറയുന്നു.