മിനു നെയ്‌സൺ പള്ളിവാതുക്കൽ

മുട്ട പഫ്‌സ് ഇഷ്ടമില്ലാത്തവർ ആരുണ്ട് . ബേക്കറിയിൽ നിന്ന് വാങ്ങിക്കുന്ന ഈ വിഭവം അതേ രുചിയിൽ വീട്ടിലും തയാറാക്കാം.

ചേരുവകൾ

1 . 8 സ്ക്വയർ പഫ് പേസ്ട്രി
2 . 4 വേവിച്ച മുട്ടകൾ (പകുതിയായി മുറിക്കുക)
3 . 3 സവോള ചെറുതായി അരിഞ്ഞത്
4 . 2 tsp ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും (ഓരോന്നും)
5 .1/4 tsp മഞ്ഞൾപ്പൊടി
6 .1.5 tsp മുളകുപൊടി
7 .1 tsp മല്ലിപ്പൊടി
8 .1/2 tsp കുരുമുളക് പൊടി
9 .1/2 tsp ഗരം മസാല
10 .1 tbsp തക്കാളി കെച്ചപ്പ്
11 . കറിവേപ്പില
12 .1 മുട്ട (egg wash )
13 . എണ്ണ
14 . ഉപ്പ്

ഉണ്ടാക്കുന്ന രീതി

ഓവൻ 200 °C, 10 മിനിറ്റ് പ്രീ-ഹീറ്റ് ചെയ്യുക

ബേക്കിംഗ് ട്രേയിൽ ബേക്കിംഗ് പേപ്പർ വിരിക്കുക.

ഒരു വലിയ പാനിൽ എണ്ണ ചൂടാക്കി സവോള അരിഞ്ഞത് ചേർത്ത് ,ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ ഇളക്കുക . അതിനുശേഷം ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് 2-3 മിനിറ്റ് വേവിക്കുക.
എല്ലാ മസാലപ്പൊടികളും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. എണ്ണ തെളിഞ്ഞുവന്നുകഴിയുമ്പോൾ, 1-2 tsp ചൂടുവെള്ളം ചേർക്കുക. അതിലേക്കു തക്കാളി കെച്ചപ്പ്, കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും ഇളക്കുക.

ഓരോ പഫ് പേസ്ട്രിയിലും ഏകദേശം 1 ടേബിൾസ്പൂൺ മസാല വയ്ക്കുക, തുടർന്ന് പകുതി മുട്ട വെച്ച് , അതിനു മുകളിൽ കുറച്ച് മസാലയും കൂടെ ഇട്ടശേഷം മടക്കി സീൽ ചെയ്യുക

എഗ്ഗ് വാഷിനായി 1 മുട്ട, 1-2 ടീസ്പൂൺ വെള്ളം ചേർത്ത് അടിക്കുക. സീൽ ചെയ്ത പഫുകളിൽ മുഴുവനും മുട്ട വാഷ് ചെയ്യുക.

പ്രീഹീറ്റ് ചെയ്ത ഓവനിൽ, 20-25 മിനിറ്റ് അല്ലെങ്കിൽ പഫ് പേസ്ട്രി ഗോൾഡൻ നിറമാകുന്നതുവരെ ബേക്ക് ചെയ്യുക.

തക്കാളി കെച്ചപ്പിനൊപ്പം ആസ്വദിക്കാം.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ