പമ്പ ചാലക്കയത്തിനു സമീപം ശബരിമല തീർഥാടകർ യാത്ര ചെയ്തിരുന്ന കാറിന് ഇന്ന് പുലർച്ചെ തീപിടിച്ചു. ഹൈദരാബാദിൽ നിന്ന് എത്തിയ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ പമ്പയിലേക്ക് പോവുകയായിരുന്നുവെന്ന് അറിയുന്നു. വഴിമധ്യേ വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചതോടെ യാത്രക്കാർ ഉടൻ പുറത്തിറങ്ങി; അതിനാൽ ആർക്കും പരിക്കേറ്റില്ല.
അഗ്നിരക്ഷാ സേന പെട്ടെന്ന് സ്ഥലത്തെത്തി തീ അണച്ചു. കാറിന്റെ മുൻഭാഗത്താണ് കൂടുതൽ നാശനഷ്ടമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല; മെക്കാനിക്കൽ തകരാറായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ഇടങ്ങളിൽ ഇന്ന് വലിയ തിരക്ക് ഇല്ല. മണ്ഡലകാലം തുടങ്ങിയിട്ട് 18 ദിവസം പിന്നിടുമ്പോഴേക്കും ആകെ 15 ലക്ഷം തീർഥാടകർ എത്തിച്ചേർന്നു. ഇന്നലെ രാത്രി 7 വരെ മാത്രം 14,95,774 പേർ എത്തിയതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. 7 മണിക്ക് ശേഷമുള്ള എണ്ണവും കൂടി കൂട്ടിയാൽ തീർഥാടകരുടെ എണ്ണം 15 ലക്ഷം കവിയും.











Leave a Reply