ബിജു കുളങ്ങര 

സോമർസെറ്റ്: ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ സർവീസ് നടത്തി. ടോണ്ടൻ, യോവിൽ, എക്സീറ്റർ എന്നിവിടങ്ങളിലുൾപ്പടെ വിവിധ പ്രദേശങ്ങളിലുള്ള കോൺഗ്രിഗേഷനിലെ അംഗങ്ങളുടെ വീടുകളിലാണ് കരോൾ സർവീസ് നടത്തിയത്.

ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കരോൾ സർവീസ്

രണ്ട് ദിവസങ്ങളിലായി കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് നടന്ന സർവീസിന് കോൺഗ്രിഗേഷൻ വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ, ട്രസ്റ്റി റോയി കോശി, സെക്രട്ടറി ബിജു കുളങ്ങര എന്നിവർ നേതൃത്വം നൽകി.

ക്രിസ്മസ് ദിനത്തോട് അനുബന്ധിച്ചുള്ള വി. കുർബാനയും തീജ്വാല ശുശ്രൂഷയും ഡിസംബർ 24 ന് വൈകിട്ട് 6.30 ന് ആരംഭിക്കും.

Church Address:-

St Michael Church, Pitts Close, Taunton, Somerset
Post Code: TA1 4TP

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതൽ വിവരങ്ങൾക്ക്:-

•ഫാ ഗീവർഗീസ് ജേക്കബ് തരകൻ(വികാരി)
+447469601922

•റോയി കോശി(ട്രസ്റ്റി)
+447931446215

•ബിജു കുളങ്ങര(സെക്രട്ടറി)
+447825925893