ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈഫ്ടൈം ഐഎസ്എ പദ്ധതിക്ക് പകരം ആരംഭിക്കുന്ന പുതിയ സേവിംഗ്സ് പദ്ധതിയുടെ രൂപരേഖ HMRC സ്ഥിരീകരിച്ചു. 2028 ഏപ്രിൽ മുതൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ആദ്യമായി വീട് വാങ്ങുന്നവർക്ക് വേണ്ടി മാത്രമായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ LISAയിൽ ഉള്ള റിട്ടയർമെന്റ് സമയത്തുള്ള അനൂകൂല്യം ലഭിക്കാനുള്ള അവസരം ഇതിൽ ഉൾപ്പെടില്ല. LISAയെ അപേക്ഷിച്ച് വീട് വാങ്ങൽ എന്ന ഏക ലക്ഷ്യത്തിലേക്ക് പദ്ധതി കേന്ദ്രീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

പുതിയ പദ്ധതിയിൽ, സർക്കാർ നൽകുന്ന 25 ശതമാനം ബോണസ് വീട് വാങ്ങുന്ന സമയത്ത് ഒറ്റത്തവണയായി ലഭ്യമാക്കും. ഇതോടെ നിലവിലെ LISAയിൽ ഉള്ളതുപോലെ അർഹതയില്ലാത്ത ആവശ്യങ്ങൾക്ക് പണം പിൻവലിക്കുമ്പോൾ ഏർപ്പെടുത്തുന്ന 25% പിഴ ചാർജ് ഒഴിവാക്കും . സാഹചര്യങ്ങൾ മാറിയാൽ നിക്ഷേപകർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുമോ എന്ന കാര്യം പിന്നീട് പരിഗണിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അതേസമയം പുതിയ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് LISA തുറക്കുന്നവർക്കും ‘നിലവിൽ LISA ഉള്ളവർക്കും പഴയ നിയമങ്ങൾ തുടരും . അതായത്, 60 വയസിന് ശേഷം വിരമിക്കൽ ആവശ്യത്തിനായി പണം ഉപയോഗിക്കാനുള്ള അവസരവും മാസം തോറുമുള്ള ബോണസും ഇവർക്ക് ലഭ്യമാകും. ഫസ്റ്റ്–ടൈം ബയേഴ്സിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ 2026 തുടക്കത്തിൽ ഈ പുതിയ പദ്ധതിയുടെ നടപ്പാക്കലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.











Leave a Reply