ലോക്ഡൗൺ കാലത്ത് പച്ചക്കറികൾ പോലെ തന്നെ കേരളത്തിലെ വീട്ടമ്മമാർക്ക് ആവശ്യമുള്ള സ്ഥാനമാണ് കറിവേപ്പില. പ്രത്യേകിച്ച് ഫ്ലാറ്റിൽ താമസിക്കുന്നവരും ഇത്തിരി സ്ഥലത്ത് വീട് വച്ച് താമസിക്കുന്നവരും കറിവേപ്പില പുറത്തു നിന്നും വാങ്ങിക്കുന്നവരായിരിക്കും. പുറത്തു നിന്നും ഇനി വിഷമടിച്ച കറിവേപ്പില വാങ്ങിക്കേണ്ട. ഈ ലോക്ഡൗൺ കാലത്ത് നല്ലൊരു പച്ചക്കറിത്തോട്ടം ഫ്ലാറ്റിന്റെ ബാൽക്കണിയിലോ വീടിന്റെ ടെറസിലോ ഉണ്ടാക്കൂ. കറിവേപ്പിൽ നിന്നും തുടങ്ങാം.

കറിവേപ്പ് വയ്ക്കുന്നവര്‍ക്ക് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു പ്രശ്‌നമാണ് കീടങ്ങളുടെ ആക്രമണം. ഇല മുറിഞ്ഞ് പോവുക, ഇലകളില്‍ നിറം മാറ്റം സംഭവിക്കുക, പുതിയ മുള പൊട്ടാതിരിക്കുക എന്നിവയെല്ലാം കറിവേപ്പിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇതിനു പുളിച്ച കഞ്ഞിവെള്ളം നല്ലൊരു പ്രതിവിധിയാണ്. പുളിച്ച കഞ്ഞിവെള്ളത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് കറിവേപ്പിനു മുകളില്‍ തളിക്കുന്നത് കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് കറിവേപ്പിനെ പ്രതിരോധിക്കും. കഞ്ഞിവെള്ളം തളിരിലകള്‍ വളരാനും സഹായിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരിക്കലും കറിവേപ്പിനു താഴെ വെള്ളം കെട്ടിക്കിടക്കാന്‍ സമ്മതിക്കരുത്. ഈര്‍പ്പം അത്യാവശ്യമാണെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് വേര് അഴുകാന്‍ കാരണമാകുന്നു. ഇത് മൂടോടെ കറിവേപ്പ് നശിച്ച് പോവുന്നതിന് കാരണമാകുന്നു. കറിവേപ്പ് വളര്‍ത്തുമ്പോള്‍ അതിനു ചുവട്ടില്‍ ചാരം ഇടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇലകളിലുണ്ടാകുന്ന കുത്തുകളും നിറം മാറ്റവും ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യമുള്ള ഇലകള്‍ ലഭിക്കുന്നതിനും ചാരം വിതറുന്നത് നല്ലതാണ്.