പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഹമെലിൻ ബേയിൽ നൂറ്റമ്പതോളം തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞു. ഇതിൽ 140-ലധികം തിമിംഗലങ്ങളും ചത്തുപൊങ്ങി. ജീവനുള്ള ആറ് തിമിംഗലങ്ങളെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ഉദ്യോഗസ്ഥർ കടലില്‍ എത്തിച്ചു.
തിമിംഗലങ്ങള്‍ കൂട്ടതോടെ തീരത്തടിഞ്ഞതിന്റെ കാരണം വ്യക്തമല്ല. കൂട്ടമായി സഞ്ചരിക്കുന്ന തിമിംഗലങ്ങളുടെ നേതാവിന് വഴിതെറ്റുന്നതോടെ ഇവ കരയില്‍ എത്തിയതാകാനാണ് സാധ്യതയെന്നാണ് തീരദേശവാസികള്‍ പറയുന്നു. കടലില്‍ എത്തിച്ച തിമിംഗലങ്ങള്‍ വീണ്ടും തിരിച്ചുവരാൻ സാധ്യതയുണ്ടെന്ന് വൈൽഡ് ലൈഫ് സർവീസ് വക്താവ് ജെറെമി ചിക്ക് പറഞ്ഞു.
തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നത് സ്രാവുകളെയും കരയിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാകുമെന്നതിനാൽ ജാഗ്രത പാലിക്കുകയാണ് പ്രദേശവാസികൾ.
Leave a Reply