ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എപ്സം കോളേജ് മേധാവിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എമ്മ പാറ്റിസണിന്റെ വേർപാടിൽ കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ഞെട്ടലിലാണ്. യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ വിദ്യാർത്ഥികൾ പ്രധാന അധ്യാപകന്റെ വീടിന് ചുറ്റും പോലീസ് കാറുകളും വലയങ്ങളും കണ്ടത് വാർത്തകൾ കൂടുതൽ പരക്കുന്നതിനു കാരണമായി. ആരോ ഒരാൾക്ക് പരിക്ക് ഉണ്ടെന്ന് ആൾകൂട്ടത്തിൽ നിന്ന് പറയുന്നത് കേട്ടിരുന്നു എന്നും, എന്നാൽ ഇത്രയും ഭയാനകമായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഒരു രക്ഷിതാവ് പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്ന് വൈകുന്നേരമാണ് സ്കൂളിൽ നിന്ന് പാറ്റിസണിന്റെയും ഭർത്താവിന്റെയും മകളുടെയും മരണവാർത്ത സ്ഥിരീകരിച്ചു സന്ദേശങ്ങൾ വന്നത്. ഏഴുവയസ്സുള്ള മകൾ ലെറ്റിയെ സ്കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയെന്നാണ് സന്ദേശത്തിൽ പറയുന്നത്. സങ്കടം ഉൾകൊള്ളാൻ ആകുന്നില്ല, ആക്‌സാമികമായ വേർപാട്, വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഒരു കുട്ടിയുടെ അമ്മ പറഞ്ഞു. മരണവാർത്ത അറിഞ്ഞു സ്കൂളിലേക്ക് ഓടിയെത്തിയ പലരും മരണത്തെ അംഗീകരിക്കാൻ തയാറായില്ല.

ഞായറാഴ്ച വൈകുന്നേരമാണ് കൂടുതൽ പേരും ദാരുണമായ സംഭവത്തെ കുറിച്ച് അറിയുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എല്ലാ വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് നൽകിയിട്ടുണ്ട്. ബുധനാഴ്ച മുതൽ സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. ചാർട്ടേഡ് അക്കൗണ്ട് ആയ ഭർത്താവും അധ്യാപികയും തമ്മിലുള്ള പ്രഫഷണൽ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തിൽ സറേ പോലീസ് അന്വേഷണം തുടരുകയാണ്.