കൃഷ്ണപ്രസാദ്‌.ആർ.

റോഡിൽ വാഹനങ്ങൾക്ക് നായ വട്ടം ചാടുന്നത് സർവസാദരണമായ കാഴ്ചയാണ് എന്നാൽ വാഹനത്തിൽ സ്ഥിരമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന നായ എന്ന കൗതുകകാഴ്ച്ചക്ക് അരങ്ങൊരുക്കുകയാണ് അമേരിക്കൻ നഗരമായ സിയറ്റിൽ. എക്ലിപ്സ് എന്ന നായയാണ് കഥയിലെ താരം.

വീട്ടിൽ നിന്ന് തനിയെ ഇറങ്ങി ബസ് കയറി ഡോഗ് പാർക്കിൽ പോകുന്നത്‌ ഒരു പതിവാക്കിയിരിക്കുകയാണ് കക്ഷി. വേണ്ടുവോളം സമയം ചിലവഴിച്ചശേഷം തിരികയെത്താനും മറ്റാരുടെയും സഹായം വേണ്ട എക്ലിപ്‌സിന്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാളുകൾക്ക് മുന്നേ ഉടമസ്ഥൻ ജെഫിനോടൊത്തുപാർക്കിൽ പോകുകയും എന്നാൽ തിരികെ വരാനുള്ള ബസ് വന്നിട്ടും ജെഫ് പുകവലി തുടർണത്തിനാൽ എക്ലസിപ്സ് തനിയെ ബസിൽ ചാടി കയറി യാത്രചെയുകയായിരുന്നു. അതോടുകൂടി എക്ലിസ്പിസിന്റെ പ്രാപ്തിമനസിലാക്കിയ ജെഫ് ഇനി താൻ കൂടെ പോകേണ്ടകാര്യമില്ല എന്ന്‌ മനസിലാക്കുകയായിരുന്നു.
ഇതിനോടകംതന്നെ യാത്രകാരോടും ബസ് ജീവനക്കാരോടും സൗഹൃദം സ്ഥാപിച്ചഎക്ലിപ്സ് ഒറ്റക്കുള്ള സഞ്ചാരം ആസ്വദിക്കുകയാണ്.