ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ കുഴഞ്ഞുവീണു മരിച്ച മലയാളിയായ നേഹ ജോർജിന് വിട നൽകി. ബ്രൈറ്റണിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ രാവിലെ 10 മണിക്ക് പൊതുദർശനവും ഉച്ചയ്ക്ക് 12.30 ക്ക് ബ്രൈറ്റൺ ആൻഡ് പ്രെസ്റ്റൺ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകളും നടന്നു. മലയാളികൾ ഉൾപ്പെടെ നിരവധി ആളുകളുടെ സാന്നിധ്യത്തിലായിരുന്നു നേഹ യാത്രയായത്. ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിലുള്ള ഭർത്താവിന്റെ അടുത്തേയ്ക്ക് യാത്ര തിരിക്കാൻ ഇരിക്കവേയാണ് ഫെബ്രുവരി 23 ന് രാവിലെ മരണപ്പെട്ടത്.

യുകെയിൽ ക്ലിനിക്കൽ ഫർമസിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു നേഹ. മാതാപിതാക്കളായ ജോർജ് ജോസഫും ബീന ജോർജും എറണാകുളം കൂത്താട്ടുകുളം സ്വദേശികളാണ്. 2021 ഓഗസ്റ്റ് 21 നാണ് ഓസ്ട്രേലിയയിൽ തമാസമായ മലയാളി കുടുംബമായ ബേബി എബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയുമായുള്ള വിവാഹം കഴിഞ്ഞത്. ബിനിലിന്റെ മാതാപിതാക്കൾ കോട്ടയം പാല സ്വദേശികളാണ്. വിവാഹ ശേഷം ഓസ്‌ട്രേലിയയിലേക്ക് യാത്രയാകുന്നതിന്റെ സന്തോഷം പങ്കിടാന്‍ കൂട്ടുകാരികള്‍ക്കൊപ്പം വിട വാങ്ങല്‍ വിരുന്ന് നടത്തി മടങ്ങി എത്തിയ നേഹ തൊട്ടടുത്ത ദിവസം രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു.

തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണപ്പെട്ടു. കൂട്ടുകാർക്ക് എല്ലാം ട്രീറ്റ്‌ നൽകിയതിന്റെ തൊട്ട് പിന്നാലെ മരണം തട്ടിയെടുത്ത സംഭവത്തിന്റെ ഞെട്ടലിലാണ് കൂട്ടുകാരികളെല്ലാം. കരഞ്ഞു തളർന്ന മിഴികളുമായ് നേഹയെ യാത്രയ്ക്കാൻ അവരും എത്തിയിരുന്നു. ബന്ധുമിത്രാധികളുടെയും ഉറ്റവരുടെയും കൂട്ടുകാരുടെയും സാന്നിധ്യത്തിൽ നേഹ യാത്രയായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ