ടോം ജോസ് തടിയംപാട്

യഹൂദനെ കൂടാതെ ലോകത്തിനു ചരിത്രമെഴുതാൻ കഴിയില്ല, അത്രമാത്രം നീണ്ടുനിവർന്നു കിടക്കുന്നു അവന്റെ ചരിത്രം. പക്ഷെ ലോകം അവനെ ഒറ്റപ്പെടുത്തി വേട്ടയാടിയതുപോലെ മറ്റാരെയും വേട്ടയാടിയിട്ടുണ്ടോ എന്നറിയില്ല. റോമൻ കമാൻഡർ ടൈറ്റസ് ഫ്ലാവിയൻ അവരെ നാമാവശേഷമാക്കി അവരുടെ അമ്പലം തകർത്തു . ക്രിസ്ത്യാനികൾ ക്രിസ്തുവിനെ കൊന്നവർ എന്നും യഹൂദ പ്രാർത്ഥനയിൽ ക്രിസ്റ്റ്യൻ കുട്ടികളെ കൊന്നു രക്തം ഉപയോഗിക്കുന്നവർ ( blood Libel) എന്നിങ്ങനെ പോകുന്നു അവർക്കെതിരെയുള്ള ആരോപണം.

ഇതിന് ആസ്പദമായ സംഭവം നടന്നത് 1475 ലാണ് .Trento എന്ന വടക്കൻ ഇറ്റലിയിലെ ഒരു പട്ടണത്തിൽ സൈമൺ എന്ന ഒരു ചെറുപ്പക്കാരനെ കാണാതെപോകുന്നു യഹൂദർ സൈമനെ കൊന്നു അവരുടെ പ്രാർത്ഥനയിൽ അവന്റെ രക്തം ഉപയോഗിച്ചു എന്നായിരുന്നു ആരോപണം ഇതിന്റെ പേരിൽ Trento യിലെ മുഴുവൻ ജൂതരെയും പീഡിപ്പിച്ചു കുറ്റസമ്മതം നടത്തിച്ചു 15 പേരെ കുത്തിനിർത്തിയ തടിയിൽ കെട്ടിയിട്ടു കത്തിച്ചു കൊന്നു. സൈമൺ സഭയുടെ വിശുദ്ധനായി മാറി.

ഇതിനു ശേഷം പോപ്പിന്റെ കമ്മീഷൻ ഇതിനെപറ്റി അന്വേഷിച്ചു ജൂതർ കുറ്റക്കാരല്ല എന്ന് കണ്ടെത്തി. ഇതു ബോധപൂർവം ജൂതനെതിരെ മെനഞ്ഞെടുത്ത കഥയായിരുന്നു എന്ന് തെളിഞ്ഞു പിന്നീട് സൈമന്റെ യഥാർത്ഥ കൊലയാളികളെ കണ്ടെത്തിയെങ്കിലും 1965 വരെ സൈമൺ സഭയുടെ വിശുദ്ധനായി തുടർന്നു. പിന്നീട് സൈമന്റെ പേര് വിശുദ്ധരുടെ ലിസ്റ്റിൽ നിന്നും എടുത്തുമാറ്റി . എന്നാൽ ഈ blood Libel ഉപയോഗിച്ചു നൂറ്റാണ്ടുകളൊളം യഹൂദനെ കത്തോലിക്ക യൂറോപ്പ് വേട്ടയാടി .

ആറാം നൂറ്റാണ്ടിന്റെ അവസാനം ഖലീഫ ഉമ്മറിന്റെ നേതൃത്വത്തിൽ സിറിയയും ഇസ്രേയലും കീഴ്‌പ്പെടുത്തിയ ഇസ്‌ലാമിക സൈന്യം ജൂതനും ക്രിസ്ത്യാനിക്കുമായി ഉണ്ടാക്കിയ നിയമത്തിൽ ( ഉമ്മർ പാക്റ്റ് ) യഹൂദന് ജസിയ നികുതിയും ശരീരത്തു മഞ്ഞ ബാഡ്ജും ധരിച്ചേ പുറത്തിറങ്ങാവൂ മുതലായ അപരിഷ്കൃത നിയമത്തിന്റെ കുത്തരങ്ങായിരുന്നു നടപ്പിലാക്കിയത് .ഇതു നമുക്ക് 1121 ലെ ബാഗ്‌ദാദ് പ്രഖ്യപനത്തിലും കാണാൻ കഴിയും .

ജൂതന്റെ മുകളിൽ നടപ്പിലാക്കിയ മറ്റൊരു ഹീനമായ പ്രവർത്തിയായിരുന്നു അവനെ പൊതുസമൂഹത്തിൽ നിന്നും പാർശ്വവൽക്കരിക്കുക എന്നത് അതിനു കണ്ടെത്തിയ ഒരു വഴിയായിരുന്നു ജൂത ഗെറ്റോകൾ .1516 മാർച്ച് 29 നു വെനീഷ്യൻ റിപ്പബ്ലിക്ക് നൽകിയ ഉത്തരവ് പ്രകാരമാണ് ഇറ്റലിയിലെ വെനീസിൽ ആദ്യമായി ഗേറ്റോ ആരംഭിച്ചത് അന്ന് പട്ടണത്തിലെ ചപ്പുചവറുകൾ നിക്ഷേപിച്ചിരുന്ന സ്ഥലമാണ് ജൂത തടങ്കൽ പാളയം അഥവ ഗേറ്റോ ആയി കണ്ടെത്തിയത്.

Getto എന്ന വാക്ക് എവിടെ നിന്നും ഉരുത്തിരിഞ്ഞു എന്നതിനു വ്യക്തതയില്ല എങ്കിലും കൂടുതൽ അംഗീകരിക്കപ്പെടുന്നത് വെനീഷ്യൻ വാക്ക് geter നിന്നാണ് എന്നാണ്.. ഇതിന്റെ അർഥം to throw എന്നാണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെനീസിലെ മുനിസിപ്പൽ വെയ്സ്റ്റ് എറിയപ്പെടുന്ന സ്ഥലം അവിടെ ആയിരുന്നു ആദ്യ ഗേറ്റോ. ജൂതന്മാർ കൂട്ടമായി താമസിക്കണം, അവർ രാത്രിയിൽ അലഞ്ഞു നടന്നു മറ്റുള്ളവരെ ശല്യ൦ ചെയ്യരുത് ഇതായിരുന്നു ഗേറ്റോയുടെ ഉദ്ദേശം .. രണ്ടു ഗേറ്റ് കളാണ് വെനീസ് ഗേറ്റോയ്ക്കു ഉണ്ടായിരുന്നത് ,രാത്രി 12 മണിക്ക് ഗേറ്റ് ക്ലോസ് ചെയ്തു നാലു ക്രിസ്റ്റ്യൻ ഗാർഡുകൾ കാവൽ നിൽക്കും . രാവിലെ സെന്റ് മാർക്ക് പള്ളിയുടെ ബെല്ലടിക്കുമ്പോൾ മാത്രമാണ് അവർക്കു പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരുന്നുള്ളു. വെനീഷ്യൻ റിപ്പബ്ലിക്കിന്റെ ഈ ഗേറ്റോ സംസ്ക്കാരത്തെ ലോക ജൂത സമൂഹം കാണുന്നത് മരണ കൂടാരം എന്നാണ് കൂടാതെ പുറത്തിറങ്ങിയാൽ മഞ്ഞ ബാഡ്ജ് ധരിച്ചുവേണമായിരുന്നു നടക്കാൻ ,യൂറോപ്പിലെ വേശ്യകളെയും ജൂതരെയും തിരിച്ചറിയാനുള്ള ചിഹ്നമായിരുന്നു മഞ്ഞ ബാഡ്‌ജ്, അതായതു പൊതുസമൂഹത്തിൽ ഒഴിവാക്കി പാർശ്വവൽക്കരിക്കപ്പെട്ട ജനത അതായിരുന്നു യഹൂദർ വെനീസിൽ ആരംഭിച്ച ഗേറ്റോ സംസ്ക്കാരം പിന്നീട് യൂറോപ്പിൽ മുഴുവൻ പടരുകയായിരുന്നു.


1797 ൽ നോപ്പോളിയന്റെ സൈന്യ൦ വെനീസ് കിഴ്‌പ്പെടുത്തിയപ്പോൾ തടവറയിൽ നിന്നും യഹൂദർക്ക് മോചനം കിട്ടി. തടികൊണ്ട് നിർമ്മിച്ച ഗേറ്റോയുടെ വാതിലുകൾ ഇളക്കിയെടുത്തു മെയിൻ സ്വകയറിൽ കൊണ്ടുവന്നു കഷണം കഷണമാക്കി പാട്ടുകളും ഡാൻസുകളുമായിട്ടാണ് യഹൂദർ അവ കത്തിച്ചു കളഞ്ഞത് . ആ തീകുണ്ഡത്തിനു ചുറ്റും നിന്നവരുടെ കണ്ണുകളിൽ നിന്ന് കരച്ചിലും സന്തോഷവും പൊടിഞ്ഞിറങ്ങി എങ്കിലും ചരിത്രത്തിലെ യഹൂദ അസ്വാതന്ത്ര്യത്തിന്റെ പ്രതീകമായിട്ടാണ് ആ തടികൊണ്ട് നിർമ്മിച്ച വാതിലുകളെ യഹൂദ സമൂഹം കാണുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട് ആകുമ്പോഴേക്കും യഹൂദ സമൂഹം വെനീസിന്റെ സമസ്ത മേഖലയിലേക്കും വളർന്നു പന്തലിച്ചിരുന്നു എന്നാൽ രണ്ടാം ലോകയുദ്ധകാലത്തു വെനീസിൽ എത്തിയ ജർമൻ സൈന്യ൦ 200 യഹൂദരെ അറസ്റ്റുചെയ്തു പോളണ്ടിലെ ഔസ്വിച് കോൺസെൻട്രേഷൻ ക്യാമ്പിൽ അയച്ചു. അവരിൽ 8 പേർ മാത്രമാണ് ജീവനോടെ തിരിച്ചുവന്നത്. ഹിറ്റ്ലറുടെ സൈന്യ൦ അറസ്റ്റു ചെയ്തു കൊണ്ടുപോയി കൊന്നുകളഞ്ഞവർ താമസിച്ചിരുന്ന വീടുകളുടെ മുൻപിൽ അവരുടെ പേരുകൾ എഴുതി ചെമ്പു തകിടിൽ സ്ഥാപിച്ചിട്ടുള്ളത് നമുക്ക് കാണാം. ഇപ്പോഴും 500 യഹൂദർ വെനീസിൽ ജീവിക്കുന്നുണ്ട് എന്നാണ് ഗേറ്റോയിൽ വച്ച് സംസാരിച്ച ഒരു യഹൂദൻ പറഞ്ഞത് .

ഗേറ്റോയിലൂടെ സഞ്ചരിച്ചപ്പോൾ യഹൂദ കൂട്ടക്കൊലയുടെ ചരിത്രം വിവരിക്കുന്ന പലചിഹ്നങ്ങളും കാണുവാൻ ഇടയായി. അവിടുത്തെ സിനഗോഗുകൾ കാണാനുമായി അമേരിക്കയിൽ നിന്നും ഇസ്രേയൽനിന്നും യഹൂദർ അവിടെ വരാറുണ്ട് അത്തരം ഒരു സംഘത്തോട് ഞങ്ങൾ സംസാരിക്കുകയും അവരോടൊപ്പം ഞങ്ങൾ ഒരു സിനഗോഗ് കാണുകയും ചെയ്തു. ഞാനും എന്റെ സുഹൃത്ത് ജോസ് മാത്യുവും കൂടിയാണ് ഞങ്ങളുടെ ഇറ്റാലിയൻ യാത്രയുടെ ഭാഗമായി വെനീസ് സന്ദർശിച്ചത് .

ലോകത്തിലെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വെനീസിനെപറ്റി മലയാളികൾ കേട്ടിരിക്കാൻ സാധ്യത മർച്ചന്റ് ഓഫ് വെനീസ് എന്ന ഷേക്സ്പിയർ നാടകത്തിലൂടെ ആകാം. എന്നാൽ 118 ദീപുകൾ അടങ്ങുന്ന കടലിനു താഴെ കിടക്കുന്ന മനുഷ്യ അധ്വാനം കൊണ്ട് നിർമ്മിച്ചെടുത്ത ഒരു പട്ടണം അതാണ് വെനീസ് ഒരുകാലത്തു ലോകത്തെ ഏറ്റവും വലിയ തുറമുഖമായിരുന്നു ഇവിടം . ഇവിടുത്തെ ഏറ്റവും ആകൃഷണീയമായ കാഴ്ച് ഗ്രാൻഡ് കനാലാണ് .1181 നിർമ്മിച്ച 3 .8 കിലോമീറ്റർ നീളമുള്ള കനാലും അതിനു കുറുകെയുള്ള പാലങ്ങളുമാണ് ഏറ്റവും ശ്രദ്ദേയം. ഈ കനാലിന്റെ ഇരുകരകളിലുമായിട്ടാണ് ജനവാസം, ജലയാത്രയാണ് പ്രധാന യാത്രാമാർഗം. ആളുകൾ ബസിൽനിന്നിറങ്ങി വീട്ടിലേക്കു പോകുന്നതുപോലെയാണ് ബോട്ടിൽ നിന്നിറങ്ങി പോകുന്നത് ,ടാക്സി ബോട്ടുകളും ധരാളമായിട്ടുണ്ട് . നാം റോഡിൽ കാണുന്നത് എന്തെല്ലാമോ അതെല്ലാം വെള്ളത്തിൽ കാണാം ഞങ്ങൾ ചെല്ലുമ്പോൾ ഒരു ആംബുലൻസ് ബോട്ട് സയറൻ മുഴക്കി പോകുന്നതുകണ്ടു ആബുലൻസ് ബോട്ടിന്റെ ശബ്‍ദം കേട്ടമാത്രയിൽ മറ്റു ബോട്ടുകൾ ഒതുക്കി നിർത്തികൊടുത്തു .

ഏകദേശം 400 പാലങ്ങൾ വെനീസിൽ ഉണ്ട് , ഇതിൽ ഏറ്റവും പഴക്കം ചെന്ന പാലം Rialto ആണ് ഇതു നിർമ്മിച്ചത് 1591ൽ ഗ്രാൻഡ് കനാലിനു കുറുകെയാണ് . ഈ പാലം കമിതാക്കളുടെ പാലമായിട്ടാണ് അറിയപ്പെടുന്നത് . കമിതാക്കൾ ഈ പാലത്തിൽ നിന്ന് പൂക്കൾ കൈമാറുന്നത് കാണാമായിരുന്നു ..

മറ്റൊരു പ്രധാന കാഴ്ച എന്നത് ഗ്ലാസ് ഫാക്ടറിയാണ് വിവിധ തരത്തിലുള്ള ഗ്ലാസ് ഉൽപ്പന്നങ്ങൾ നിർമിക്കുന്നത് അവിടെ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. Murano എന്ന ദീപിലാണ്‌ ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത് ബോട്ടിൽ വേണം അവിടെ എത്തിപ്പെടാൻ. പൊതുവെ ഒരു ടൂറിസ്റ്റ് സിറ്റി എന്നനിലയിൽ ആളുകൾ സൗഹാർദ്ദപരമായ പെരുമാറുന്നവരാണ് .