എന്റെ ആൺമക്കൾ വലിയ പ്രശ്നത്തിലൂടെയാണ് കടന്ന് പോകുന്നത്. ലെഗിങ്സ് ധരിക്കുന്ന പെൺകുട്ടികൾക്കേ അത് പരിഹരിക്കാൻ കഴിയൂവെന്ന് ഒരമ്മയെഴുതിയ കത്താണ് ക്യാംപസുകളിൽ ഇപ്പോൾ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. മരിയൻ വൈറ്റ് എന്ന അമ്മ എഴുതിയ കത്താണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്.

ആ അമ്മ എഴുതിയ വിവാദമായ കത്ത് ഇങ്ങനെ…

ലെഗിങ്സ് ധരിക്കുന്ന പെൺകുട്ടികളെ ഉദ്ദേശിച്ചാണ് ഈ കത്ത് എഴുതുന്നത്. നാല് ആൺമക്കളുടെ അമ്മയാണ് ഞാൻ. അടുത്തിടെ മക്കളുമായി കോളേജിലെത്തിയപ്പോൾ വേദനാജനകമായ ചില കാഴ്ച്ചകൾ കാണേണ്ടി വന്നു. പറയുന്നതിൽ ദേഷ്യമൊന്നും തോന്നരുത്.

കോളേജിലുണ്ടായിരുന്ന മിക്ക ആൺക്കുട്ടികളുടെയും ശ്രദ്ധ ലെഗിങ്സും ഷോർട്ട്ടോപ്പും ധരിച്ച പെൺകുട്ടികളിലേക്കാണ്. അത് കണ്ടപ്പോൾ ശരിക്കും ഞെട്ടിപോയി. ശരീരത്തിൽ ഒട്ടിപിടിച്ച ലെഗ്ഗിങ്സുകളും ഇറക്കം കുറഞ്ഞ ടോപ്പുകളും ധരിച്ച ചില പെൺകുട്ടികളുടെ പിന്നാലെയായിരുന്നു മിക്ക ആൺകുട്ടികളുടെയും നോട്ടം. ലെഗിങ്സ് സ്ഥിരമായി ധരിക്കുന്ന പെൺകുട്ടികളോട് ഈ അമ്മ ഉപദേശം നൽകാനും മറന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിങ്ങൾ പുറത്തിറങ്ങുമ്പോൾ ആൺമക്കളുള്ള അമ്മമാരെ കുറിച്ച് ഓർക്കുന്നത് നന്നായിരിക്കും.അപ്പോൾ ലെഗ്ഗിങ്സിന് പകരം ജീൻസേ ധരിക്കൂ. ഈ അമ്മയുടെ കത്ത് ക്യാമ്പസിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ അമ്മയുടെ കത്തിനോട് ചിലർ പ്രതികരിച്ചത് ഇങ്ങനെ…

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ‍ഞങ്ങൾക്കുണ്ട്. അതിന് വേണ്ടി ചല പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ലെഗ്ഗിങ്സ് പ്രൈഡ് ഡേ എന്നൊരു ഡേ തന്നെ അവർ ആചരിക്കുകയും ചെയ്തു. സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും ലെഗ്ഗിങ്സ് ധരിക്കാമെന്നു പറഞ്ഞുകൊണ്ടാണ് അങ്ങനെയൊരു ദിനം ആചരിച്ചത്.

ലെഗിങ്സ് ധരിച്ച് കൊണ്ട് നിൽക്കുന്ന പലവിധത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർഥികൾ പങ്കുവച്ചു. പെൺകുട്ടികൾ ലെഗിങ്സ് ധരിക്കുന്നതിനെതിരെ ഇപ്പോഴും ചർച്ചകൾ നടക്കുന്നു.