ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ആന്‍ഡ് ഡാന്‍സ് പ്രോഗ്രാം ഈ മാസം 18 ശനിയാഴ്ച ബ്രിസ്റ്റോളിലെ ലോക്ക് ലീസിലുള്ള ട്രിനിറ്റി ഹാളില്‍ വെച്ച് നടത്തുന്നു.

അയര്‍ലന്‍ഡില്‍ നിന്നുള്ള ഷെറിന്റെ നേതൃത്വത്തിലുള്ള 14 അംഗ ലൈവ് ഓര്‍ക്കസ്ട്ര ടീം സോള്‍ ബീറ്റ് പ്രോഗ്രാം ഏവരുടേയും ഹൃദയം കവരുന്ന പ്രോഗ്രാമാണ്. ഒപ്പം ഫോര്‍ ഓള്‍ 2 എന്‍വി എന്റര്‍ടെയ്ന്‍മെന്റിന്റെ ഡാന്‍സ് പ്രോഗ്രാം കൂടിയെത്തുന്നതോടെ ആവേശമായ ഒരു പ്രോഗ്രാമാകും കാണികള്‍ക്ക് ആസ്വദിക്കാനാകുക. ഷോയുടെ വളരെ കുറച്ച് ടിക്കറ്റുകള്‍ മാത്രം ഇനി ലഭ്യമായുള്ളൂ. എത്രയും പെട്ടെന്ന് നിങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കുക. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സ്.

വികാരി റവ ഫാദര്‍ വര്‍ഗീസ് ജോണ്‍, ട്രസ്റ്റി ബിജോയ് ജോര്‍ജ്, സെക്രട്ടറി ഷോണ്‍ ജോണ്‍ എന്നിവര്‍ എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ഫണ്ട് റെയ്‌സിങ് ഇവന്റ് കമ്മറ്റി അംഗങ്ങളായ സുനിൽ ജോർജ്ജ് , തോമസ് ഡേവിഡ്, ജോണ്‍സണ്‍ സാമുവല്‍, മാത്യു വര്‍ഗീസ്, വിനോദ് ഊമ്മന്‍, ദിലീപ് തോമസ്, സണ്ണി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയ്ക്കായുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരികയാണ്. ഈ ഇവന്റ് ചര്‍ച്ച് നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥമാണ് നടത്തുന്നത്. ബ്രിസ്റ്റോള്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക 2002 ലാണ് സ്ഥാപിക്കപ്പെട്ടത്. പിന്നീട് 2013 ല്‍ പരിശുദ്ധ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് II ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ ഇപ്പോഴുള്ള ദേവാലയത്തിന്റെ കൂദാശ നടത്തപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സഭയുടെ ആദ്ധ്യാത്മിക കാര്യങ്ങളിലെന്ന പോലെ സണ്‍ഡേ സ്‌കൂള്‍, മര്‍ത്തമറിയം സമാജം തുടങ്ങിയ മേഖലകളിലും വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഈ കൂട്ടായ്മ യു.കെ യിലെ ഒരു സുപ്രധാന ഇടവകയായി മാറിയിരിക്കുന്നു.

2019 മുതല്‍ കൂടുതല്‍ വിശ്വാസികള്‍ യുകെയിലേക്കു കുടിയേറിക്കൊണ്ടിരിക്കുകയാണ്. ദേവാലയത്തിന് ഇന്നത്തെ വിശ്വാസ സമൂഹത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ സാധിക്കാതെ വന്നിരിക്കുന്നതിനാല്‍ ദേവാലയത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് ഇടവകാംഗങ്ങള്‍. അതനുസരിച്ച് 2024 ഏപ്രില്‍ മാസം 7ന് യു. കെ. ഭദ്രാസനാധിപന്‍ അഭി: എബ്രഹാം മാര്‍ സ്‌തെഫനോസ് തിരുമേനി ദേവാലയത്തിന്റെ പുനര്‌നിര്മാണത്തിന്റെ കല്ലിടീല്‍ കര്‍മ്മം നടത്തിയിരിക്കുന്നു . തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഈ മാസത്തില്‍ തന്നെ തുടങ്ങാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് .

ദേവാലയ പുനര്‍നിര്‍മ്മാണത്തിന് ഏകദേശം £500,000/ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ നല്ലൊരു ഭാഗം ലോണിലൂടെയും ബാക്കി ഇടവകാംഗങ്ങളില്‍ നിന്നും മറ്റു സഭാ വിശ്വാസികളില്‍ നിന്നുമായി സ്വരൂപിക്കാനാണ് ശ്രമം. വലിയൊരു ഉദ്യമത്തിന്റെ ഭാഗമാകാന്‍ നിങ്ങളെ ഏവരേയും ക്ഷണിക്കുകയാണ്. ഈ ചാരിറ്റി ഇവന്റിന്റെ ഭാഗമാകുമ്പോള്‍ ചര്‍ച്ച് നവീകരത്തിന്റെ കൂടി ഭാഗമാകുകയാണ് നിങ്ങള്‍ ഓരോരുത്തരും…