ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി പാറ്റ്നിബിൻ മാക്സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ടുമലയാളികള്‍ അടക്കം ഏഴുപേർക്ക് പരിക്കേറ്റതായാണ് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നത്.
ബുഷ് ജോസഫ് ജോർജ്, പോള്‍ മെല്‍വിൻ എന്നിവരാണ് പരിക്കേറ്റ മലയാളികള്‍. മാർഗലിയോട്ടിലെ ഒരു പ്ളാന്റേഷനിലാണ് മിസൈല്‍ പതിച്ചത്. ലെബനനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
തിങ്കളാഴ്‌ച പ്രാദേശിക സമയം 11 മണിയോടെയാണ് ആക്രമണം നടന്നതെന്ന് ഇസ്രയേല്‍ വക്താവ് സാഖി ഹെല്ലർ പറഞ്ഞു. പാട്‌നിബിന്റെ മൃതദേഹം സിവ് ആശുപതിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ബുഷ് ജോസഫ് ജോർജ്, പോള്‍ മെല്‍വിൻ എന്നിവർ ചികിത്സയിലാണ്.
പെറ്റാ ടിക്കാവയിലെ ബെല്ലിസണ്‍സ് ആശുപത്രിലിയാണ് ജോർജിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. മുഖത്തും ദേഹത്തും പരിക്കേറ്റ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ‌്ക്ക് വിധേയനാക്കി. ജോർജിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
മെല്‍വിൻ സിവ് ആശുപത്രിയിലാണ് ചികിത്സ തേടിയിട്ടുള്ളത്. ഇടുക്കി സ്വദേശിയാണ് പോള്‍ മെല്‍വിൻ.
Leave a Reply