ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്ത്രീയുടെ വേഷം ധരിച്ച പുരുഷനെ ഒരു ഹോസ്റ്റൽ സ്ത്രീകൾ മാത്രമുള്ള ഡോർമിൽ താമസിക്കാൻ അനുവദിച്ചു. അലിസൻ എന്ന പേരിൽ പിംലിക്കോയിലെ ആസ്റ്റർ വിക്ടോറിയ ഹോസ്റ്റലിൽ സ്ത്രീകൾ മാത്രമുള്ള ഡോർമിലിൽ മുറിയെടുത്ത പുരുഷൻ, കട്ടിലിൽ അർദ്ധനഗ്നനായി പുരുഷ ലൈംഗികാവയവം പ്രദർശിപ്പിച്ചെന്നുമാണ് പരാതി. 23 വർഷം ദാരുണമായ ഗാർഹിക പീഡനത്തിന് ഇരയായ സ്യൂ ബോർഡ്മാൻ, താൻ ചെക്ക് ഇൻ ചെയ്‌ത സ്ത്രീകൾ മാത്രമുള്ള ഡോർമിലിൽ ഒരു പുരുഷൻ ഉണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് കാര്യങ്ങൾ പുറത്ത് വന്നത്.
ഷ്രോപ്‌ഷെയറിൽ നിന്നുള്ള 55 കാരൻ സ്ത്രീകൾക്ക് സുരക്ഷിതമായ ഇടങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന ലെറ്റ് വിമൻ സ്പീക്ക് ഇവന്റിനായി മെയ് 28 ന് രണ്ട് രാത്രി ലണ്ടനിലേക്ക് പോയിരുന്നു. സ്ത്രീയുടെ വേഷം ധരിച്ച ഒരു പുരുഷൻ കട്ടിലിൽ, പുരുഷ ജനനേന്ദ്രിയം പ്രദർശിപ്പിച്ചിരിക്കുന്നതായി അവർ കണ്ടതായി സ്ത്രീകൾ വെളിപ്പെടുത്തി . സ്ത്രീയെന്ന് കരുതിയാണ് ഹോസ്റ്റൽ അധികൃതർ താമസം നൽകിയതെന്നാണ് പുറത്ത് വരുന്ന വിവരം. സ്ത്രീയെ പോലെ വേഷം ധരിച്ചെത്തിയതിനാൽ ആർക്കും സംശയം തോന്നിയില്ല.
എന്നാൽ പരാതി ഉയർത്തിയതിന് ശേഷം ഹോട്ടൽ അധികൃതർ ക്ഷമാപണം നടത്തിയെന്നും സൂചനയുണ്ട്. തെറ്റ് പറ്റിയതാണെന്നും, ആളെ തിരിച്ചറിയാൻ കഴിയാതെ പോയെന്നും അവർ പറയുന്നു. ആൽമാറാട്ടത്തിനൊപ്പം പുരുഷ ലൈംഗിക അവയവം പ്രദർശിപ്പിച്ചു എന്ന നിലയിലുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
Leave a Reply