ഗൃഹാതുരത്വമുണര്‍ത്തുന്ന ഹൃദയഹാരിയായ നിരവധി ഗാനങ്ങളുമായി സംഗീത സാന്ദ്രമായ ഒരു സായാഹ്നം അണിയിച്ചൊരുക്കുകയാണ് ഡെര്‍ബിയിലെ ഗായകര്‍. ആഴ്ചകളോളം നീണ്ട ചിട്ടയായ പരിശീലനത്തിനൊടുവിലാണ് ഇവര്‍ വേദിയിലെത്തുന്നത് . മാര്‍ച്ച് 16 നു വൈകുന്നേരം 5 മണിക്ക് മിക്കിളോവര്‍ സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് നടക്കുന്ന ഗാനമേളയില്‍ പതിനഞ്ചു ഗായകരാണ് വേദിയിലെത്തുന്നത് .
വൈവിധ്യമാര്‍ന്ന ഒട്ടേറെ ഗാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട് ഇതിന്റെ സംഘാടകരായ ബിജു വര്‍ഗീസും ജോസഫ് സ്റ്റീഫനും. ഇതില്‍ പഴയ ഗാനങ്ങള്‍ മുതല്‍ ശാസ്ത്രീയ സംഗീതപ്രധാനമായവയും നാടന്‍ പാട്ടുകളും നാടക ഗാനങ്ങളും ‘അടിപൊളി’ ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യു കെ യിലെ പല സ്റ്റേജുകളിലും ഗാനങ്ങള്‍ അവതരിപ്പിച്ചു പ്രാവീണ്യം തെളിയിച്ചിട്ടുള്ള പല ഗായകരും ഇതില്‍ ഗാനങ്ങള്‍ അവതരിപ്പിക്കുന്നു.
ഈ സംഗീത സന്ധ്യയുടെ മറ്റൊരു പ്രത്യേകത ഇതിന്റെ അവതരണരീതിയാണ്. ഓരോ ഗാനങ്ങളുടെയും പിന്നിലുള്ള കഥകള്‍ വിവരിച്ചു അവയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചുമാണ് അവതരണം ക്രമീകരിച്ചിരിക്കുന്നത് . വിവിധ രാജ്യങ്ങളില്‍ അരങ്ങേറിയ മെഗാ സ്റ്റേജ് ഷോകളില്‍ അവതാരകരായി തിളങ്ങിയ രാജേഷ് നായര്‍ , ഗ്രീഷ്മ ബിജോയ് എന്നിവരാണ് ഇതിന്റെ അവതാരകരാതെത്തുന്നത് .
സംഗീത ആസ്വാദകര്‍ക്ക് അസുലഭമായ ഒരു സായാഹവും ഒപ്പം ചുരുങ്ങിയ നിരക്കിലുള്ള സ്വാദിഷ്ടമായ ഭക്ഷണ ക്രമീകരണവും ഒരുക്കിയിട്ടുള്ള ഈ പരിപാടിയുടെ പ്രവേശനം സൗജന്യമായിരിക്കും.
സംഘാടകര്‍: ബിജു വര്‍ഗീസ് , ജോസഫ് സ്റ്റീഫന്‍
അവതാരകര്‍ : രാജേഷ് നായര്‍, ഗ്രീഷ്മ ബിജോയ്
ഗായകര്‍: അലന്‍ സാബു , അലക്സ് ജോയ് , അതുല്‍ നായര്‍ , അയ്യപ്പകൃഷ്ണദാസ് ,ബിജു വര്‍ഗീസ് , ജോസഫ് സ്റ്റീഫന്‍ , മനോജ് ആന്റണി , പ്രവീണ്‍ റെയ്മണ്ട് , റിജു സാനി , ബിന്ദു സജി, ദീപ അനില്‍, ജിജോള്‍ വര്‍ഗീസ് , ജിതാ രാജ് , സിനി ബിജോ
Leave a Reply