സ്തനാർബുദ ചികിത്സ തേടുന്ന ചെറുപ്പക്കാരായ സ്ത്രീകൾക്ക് ദീർഘനാൾ ജീവിക്കുവാനുള്ള പ്രത്യാശ നൽകികൊണ്ട് ശാസ്ത്രലോകം. ബ്രെസ്റ് കാൻസർ ഗവേഷണത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ രോഗികൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് . റിബോസിക്ലിപ് ചേർക്കലും, ഹോർമോൺ തെറാപ്പിയും രോഗാവസ്ഥ മൂർച്ഛിച്ച പ്രീമെനോപസൽ രോഗികളെ പോലും രക്ഷിക്കാൻ സാധിക്കും എന്നാണ് പുതിയ കണ്ടെത്തൽ .
അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി വാർഷിക യോഗത്തിൽ അവതരിപ്പിച്ച പഠനമനുസരിച്ച് ഹോർമോൺ തെറാപ്പിയിൽ മാത്രം ചികിത്സ നേടിയവരിൽ നിന്ന് മരണത്തിന്റെ റിസ്ക് മൂന്നിൽ ഒന്നായി കുറയുകയാണ് ചെയ്തത്. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് ആശ്വാസകരമായ വാർത്തയാണ്. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഡോ. സാറ ഹുർവിറ്റസ് നടത്തിയ റിസർച്ച് പ്രകാരം 59 വയസിനു താഴെ പ്രായമുള്ള രോഗാവസ്ഥ മൂർച്ഛിച്ച സ്ത്രീകളിൽ റിബോസിക്ലിബ് ഉം, ഹോർമോൺ തെറാപ്പിയും കഴിഞ്ഞവർ 42 മാസത്തിനു ശേഷം ഹോർമോൺ തെറാപ്പി മാത്രം സ്വീകരിച്ച സ്ത്രീകളെക്കാൾ 70 ശതമാനം കൂടുതൽ രോഗവിമുക്തി നേടുന്നുണ്ട് . ശാസ്ത്രലോകത്തിന് ഇത് തികച്ചും അഭിമാനിക്കാവുന്ന നേട്ടമാണ്. ഭയാനകമായ ഈ രോഗത്തെ നേരിടുന്ന എല്ലാ സ്ത്രീകൾക്കും പ്രതീക്ഷയുടെ പുഞ്ചിരി സമ്മാനിക്കുന്ന നിമിഷമാണിത് എന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ പറയുന്നു . ഇന്ന് സ്തനാർബുദ ചികിത്സ തേടുന്ന സ്ത്രീകൾക്ക് ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ചികിത്സരീതി തന്നെയാവും കോമ്പിനേഷൻ തെറാപ്പി എന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.
Leave a Reply