സ്വന്തം ലേഖകൻ

വിഷം ചേർത്ത അച്ചാർ കഴിച്ച് മരിച്ചുപോയ മാതാപിതാക്കളുടെ അരികിൽ കുഞ്ഞു സഹോദരങ്ങൾ കാത്തിരുന്നത് മൂന്നുദിവസം. കുടുംബ സംഗമത്തിൽ പങ്കെടുക്കാതിരുന്ന ഈ സഹോദരനെയും കുടുംബത്തെയും വിളിച്ച് അന്വേഷിച്ച ആന്റിയോട് കൊച്ചു പെൺകുട്ടി പറഞ്ഞു ” അച്ഛനും അമ്മയും വലിയ ഉറക്കത്തിലാണ്, അച്ഛൻ ആകെ കറുത്തിരുണ്ടു പോയി, അച്ചാറിൽ വിഷമുണ്ടായിരുന്നു.” ഫാമിലി പാർട്ടിയിൽ പങ്കെടുക്കാതിരുന്നതും രണ്ടുദിവസമായി വിവരമൊന്നും ഇല്ലാതിരുന്നതും മൂലം ഭയന്ന ബന്ധുക്കൾ അലക്സാണ്ടറിനെയും (30) വിക്ടോറിയയെയും(25) ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ എടുത്തത് അഞ്ചുവയസ്സുകാരിയായ മകളായിരുന്നു. മൂന്നുദിവസമായി ഒരു വയസ്സുള്ള കുഞ്ഞനുജനെ താനാണ് നോക്കുന്നതെന്നും, അച്ഛനും അമ്മയും വലിയ ഉറക്കത്തിൽ ആണെന്നും ആണ് അവൾ പറഞ്ഞത്. ഇരുവരെയും മികച്ച ദമ്പതിമാർ എന്നാണ് അറിയാവുന്നവർ എല്ലാം വിശേഷിപ്പിച്ചിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അലക്സാണ്ടറുടെ സഹോദരിയായ ബാകുലിന (36) റഷ്യയിലെ ലെനിൻഗ്രാഡ് ലെ വീട്ടിലേക്ക് എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. പെൺകുട്ടിയാണ് വാതിൽ തുറന്നത്. “ഓടി അകത്ത് എത്തിയപ്പോൾ കണ്ട കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നു, ഞാൻ അലറി വിളിച്ചു പോയി.” പെട്ടെന്ന് തന്നെ അവർ പൊലീസിനെയും എമർജൻസി സർവീസിനെയും വിവരമറിയിച്ചു. പിന്നീട് കുട്ടികളെ വസ്ത്രം ധരിപ്പിച്ച് ബോൾ ഷോയിലെ കുസ്യൊവിക്നോവിലെ സ്വന്തം ഫ്ലാറ്റിലേക്ക് മാറ്റി.

ഭക്ഷണത്തിൽ വിഷം കലർന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഗ്യാസ് പ്ലാന്റ് വർക്കറായ അലക്സാണ്ടറിന് മരിക്കുന്നതിനു രണ്ടു ദിവസം മുൻപ് മുത്തശ്ശി വീട്ടിൽ ഉണ്ടാക്കിയ അച്ചാർ നൽകിയിരുന്നു. അച്ചാറിനുള്ളിലുണ്ടായ ബൊട്യൂലിനം ടോക്സിൻ എന്ന വിഷ വസ്തുവാണ് മരണകാരണം. ഈ വിഷം ഉള്ളിൽ ചെന്നാൽ ശരീരം തളരുകയും ശ്വാസോച്ഛാസം കുറയുകയും ക്രമേണ മരണം സംഭവിക്കുകയും ചെയ്യും. അയൽക്കാരനായ മിഖായേൽ ഇരുവർക്കും മദ്യത്തിൽ നിന്ന് വിഷബാധ ഏൽക്കാൻ ഉള്ള സാഹചര്യം തള്ളിക്കളഞ്ഞിരുന്നു. ദമ്പതിമാർ മദ്യപിക്കുന്നവർ ആയിരുന്നില്ല. ഇരുവരും മികച്ച പങ്കാളികളായിരുന്നു എന്നും, അവരെക്കുറിച്ച് ആർക്കും ഒരു മോശം അഭിപ്രായവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.