ഇസ്രായേൽ പൊതു തിരഞ്ഞെടുപ്പിന്റെ 97 ശതമാനം വോട്ടും എണ്ണിക്കഴിയുമ്പോൾ ലിക്കുഡ് പാർട്ടിയും ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും സമനിലയിലെന്ന് റിപ്പോർട്ടുകൾ. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും മുൻ മിലിട്ടറി ചീഫ് ബെന്നി ഗ്രന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നത്. ഇരുപാർട്ടികളും തങ്ങളുടെ വിജയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മറ്റ് വലതുപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കി ബെഞ്ചമിൻ നെതന്യാഹു അഞ്ചാം തവണയും ഇസ്രയേലിന്റെ പ്രധാനമന്ത്രി ആയേക്കുമെന്നാണ് സൂചന. നിലവിൽ ഇരുപാർട്ടികൾക്കും 35 സീറ്റുകൾ വീതമാണ് ലഭിച്ചിട്ടുള്ളത്. വലതുപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കി 120 സീറ്റുകളുള്ള പാർലമെന്റിൽ 65 സീറ്റുകൾ പിടിച്ചടക്കാനാണ് നെതന്യാഹു ഒരുങ്ങുന്നത്. തങ്ങൾ ഉണ്ടാക്കുന്നത് ഒരു വലതുപക്ഷ സർക്കാർ ആണെങ്കിലും താൻ രാജ്യത്തെ എല്ലാവരുടെയും പ്രധാനമന്ത്രി ആണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലങ്ങൾ ഇതുവരെയും പുറത്ത് വന്നിട്ടില്ല.

13 വർഷമായി നെതന്യാഹു തന്നെയാണ് ഇസ്രായേൽ ഭരിച്ചുവരുന്നത്. തന്റെ പല വിവിധ പ്രസ്താവനകളും കൊണ്ട് വലതുപക്ഷത്തിന്റെ കണ്ണിലുണ്ണിയായ നെതന്യാഹു ഇസ്രയേലിന്റെ അനിഷേധ്യനായ നേതാവാണ്. തന്റെ ഭരണകാലത്തുടനീളം അമേരിക്കയുമായും ട്രംപുമായും നല്ല ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ട്രംപിന്റെ പല പിന്തിരിപ്പൻ നയങ്ങളും പിന്തുണച്ചത് വിവാദമായിരുന്നു. ഇക്കഴിഞ്ഞ ദിവസം ട്രംപ് ഇറാൻ സൈന്യത്തെ തീവ്രവാദ ഗ്രൂപ്പ് എന്ന് വിളിച്ചപ്പോൾ നെതന്യാഹു അതിന്റെ പിന്തുണച്ചിരുന്നു. ഭാര്യ സാറയോടൊപ്പമാണ് നെതന്യാഹു അന്തിമ ഫലത്തിന് തൊട്ടുമുന്പായി അണികളോട് സംസാരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരിക്കൽ കൂടി താൻ ഇസ്രായേൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ വെസ്റ്റ് ബാങ്കിലെ ജൂത അധിവാസകേന്ദ്രങ്ങള്‍ അധീനപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് നെതന്യാഹു മുമ്പ്തന്നെ പ്രഖ്യാപിച്ചിരുന്നു. പലസ്തീൻ തങ്ങൾ ഭാവിയിൽ കെട്ടിപ്പെടുക്കാനിരിക്കുന്ന രാജ്യത്തിന്റെ ഹൃദയമായി കണക്കാക്കുന്ന വെസ്റ്റ് ബാങ്ക് പിടിച്ചടക്കുമെന്ന നെതന്യാഹുവിന്റെ പരസ്യ പ്രഖ്യാപനത്തിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും തീവ്രമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടിയത്.