BREAKING NEWS സൂചി പിടിക്കാൻ മാത്രമല്ല തൂമ്പ പിടിക്കാനും അറിയാമെന്ന് തെളിയിച്ച യുകെ മലയാളി നഴ്‌സ് ബിന്ദുവിനും  ഭർത്താവായ സോബിച്ചനും സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിലിന്റെ ബെസ്റ് പ്ലോട്ട് അവാർഡ്... മലയാളികൾക്ക് ഇത് അഭിമാന നിമിഷം   |   മുലപ്പാൽ നൽകി മകൾക്ക്, മൂത്രം കുടിച്ചു സ്വയം ജീവൻ നിലനിർത്തി എന്നിട്ടും; അറ്റ്ലാന്റിക് സമുദ്രത്തിൽവച്ച് യാത്രാബോട്ട് തകർന്നതിനെ തുടർന്ന് സ്വന്തം ജീവൻ നൽകി മക്കളെ രക്ഷിച്ച 'അമ്മ, ഏറെ ഹൃദയഭേദകമായ ഒരു വാർത്ത...   |   വൈകീട്ട് എല്ലാവരുമായി കുശലം പറഞ്ഞിരുന്ന ഭർത്താവ്...  നേഴ്സായ ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് ഇറങ്ങാൻ തുടങ്ങവേ യാത്ര പറയുവാൻ മുറിയിലേക്ക് കടന്നുചെന്ന റിനിയുടെ കണ്ണിൽ പെട്ടത് അബോധാവസ്ഥയിൽ കിടക്കുന്ന തന്റെ പ്രിയതമനെ... പരിശ്രമങ്ങൾ പാഴായപ്പോൾ അണഞ്ഞത്  യുകെ മലയാളി കുടുംബത്തിന്റെ വെളിച്ചം... 
World

കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്. ട്രൂഡോയുടെ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നുവെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആകെയുള്ള 338 സീറ്റുകളില്‍ 157 സീറ്റുകളിലേറെ നേടി ലേബര്‍ പാര്‍ട്ടി മുന്‍നിരയിലേക്ക് എത്തി. പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 119 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ക്യുബിക് പാര്‍ട്ടി 32 സീറ്റിലും എന്‍ഡിപി 24 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

കൊവിഡ് കാലഘട്ടത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാം എന്ന പ്രതീക്ഷയില്‍ ജസ്റ്റിന്‍ ട്രൂഡോ തെരഞ്ഞെടുപ്പ് നേരത്തെയാക്കുകയായിരുന്നു. ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന തെരഞ്ഞെടുപ്പില്‍ ഇത്തവണ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന്് സര്‍വേ ഫലങ്ങള്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. എന്നാല്‍ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഫലം ട്രൂഡോയെ അധികാരത്തിലെത്തിക്കുമെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍.

സിടിവി ന്യൂസും കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടി ഭൂരിപക്ഷം സീറ്റുകള്‍ നേടി ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നേരത്തെ തന്നെ പ്രവചിച്ചു.

ലിബറല്‍ വിജയം ട്രൂഡോയുടെ ചരിത്ര നാഴികക്കല്ലാണ്, തുടര്‍ച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ഒരു കനേഡിയന്‍ നേതാവ് വിജയിക്കുന്നത് എട്ടാം തവണ മാത്രമാണ്. ട്രൂഡോയുടെ പിതാവ് പിയറിയും ഇതു പോലെയായിരുന്നു അദ്ദേഹം കാനഡയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്നു. 2015 നവംബര്‍ 4നാണ് ട്രൂഡോ ആദ്യമായി കാനഡയുടെ 23മത്തെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്.

ന്യൂയോർക്ക് നഗരത്തിലൂടെ പറന്ന നൂറുകണക്കിന് ദേശാടന പക്ഷികൾ നഗരത്തിന്റെ ഗ്ലാസ് കെട്ടിടങ്ങളിൽ ഇടിച്ചു ചത്തു. പക്ഷികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ന്യൂയോർക്ക് സിറ്റി ഓഡബൺ. അവിടത്തെ ഒരു സന്നദ്ധസേവകനാണ് ചത്തുകിടക്കുന്ന പക്ഷികളുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. വേൾഡ് ട്രേഡ് സെന്റർ പക്ഷികളുടെ ശവപ്പറമ്പായി മാറുന്ന ഭീകരമായ കാഴ്ചയായിരുന്നു അത്.

മാൻഹട്ടാനിലെ അംബരചുംബികളായ കെട്ടിടങ്ങളിൽ ഇടിച്ച് പക്ഷികൾ ചാവുന്നത് വർഷങ്ങളായി നിലനിൽക്കുന്ന ഒരു പ്രശ്നമാണ്. എന്നാൽ, ഈ ആഴ്ച നടന്ന അപകടത്തിൽ മരിച്ച പക്ഷികളുടെ എണ്ണം വളരെ കൂടുതലാണ്. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച വരെ വീശിയ കാറ്റായിരിക്കാം മരണത്തിന് കാരണമായതാതെന്ന് ഗ്രൂപ്പിന്റെ കൺസർവേഷൻ ആൻഡ് സയൻസ് അസോസിയേറ്റ് ഡയറക്ടർ കൈറ്റ്ലിൻ പാർക്കിൻസ് പറഞ്ഞു.

പ്രക്ഷുബ്ധമായ കാലാവസ്ഥയും, എണ്ണമറ്റ പക്ഷികളും എല്ലാം അതിന് സാഹചര്യമൊരുക്കിയെന്ന് അവർ പറഞ്ഞു. “കൊടുങ്കാറ്റ് കാരണം പക്ഷികൾക്ക് ഉയർന്ന് പറക്കാൻ കഴിഞ്ഞിരിക്കില്ല. അല്ലെങ്കിൽ അവ കാറ്റിൽ വഴിതെറ്റിയിരിക്കാം. കൂടാതെ, രാത്രികാലത്തെ കൃത്രിമ വെളിച്ചവും അവയെ വഴിതെറ്റിച്ചേക്കാം” പാർക്കിൻസ് കൂട്ടിച്ചേർത്തു. വേൾഡ് ട്രേഡ് സെന്റർ ടവറുകൾക്ക് ചുറ്റുമുള്ള നടപ്പാതകളിൽ 300 ഓളം ചത്ത പക്ഷികളെ കണ്ടെത്തിയതായി സന്നദ്ധപ്രവർത്തകയായ മെലിസ ബ്രയർ ട്വീറ്റ് ചെയ്തു. ഇത് ഭയാനകമാണെന്ന് അവർ പറഞ്ഞു.

പരിക്ക് പറ്റിയ 77 പക്ഷികളെ ചൊവ്വാഴ്ച അപ്പർ വെസ്റ്റ് സൈഡിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി, അവയിൽ ഭൂരിഭാഗവും ട്രേഡ് സെന്റർ പ്രദേശത്ത് നിന്നുള്ളവയാണെന്ന് സെന്റർ ഡയറക്ടർ പറഞ്ഞു. ജീവനക്കാർ പക്ഷികൾക്ക് ഭക്ഷണവും വെള്ളവും ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകളും നൽകി. വീണ്ടെടുത്ത 30 പക്ഷികളെ അടുത്ത ദിവസം ബ്രൂക്ലിൻ പ്രോസ്പെക്ട് പാർക്കിലേയ്ക്ക് വിട്ടയച്ചു.

ഓരോ വർഷവും ന്യൂയോർക്ക് സിറ്റിയിൽ 90,000 മുതൽ 230,000 വരെ ദേശാടനപക്ഷികൾ കെട്ടിട ഗ്ലാസുകളിൽ ഇടിച്ച് കൊല്ലപ്പെടുന്നുവെന്ന് കണക്കാക്കുന്നു. ദേശാടന സീസൺ വെറും ആറ് ആഴ്ചകൾ മാത്രമാണ് നീണ്ടുനിൽക്കുന്നത്. അതിനിടയിലാണ് ഇത്രയും മരണമെന്നത് ഇതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ചില്ല് ജാലകങ്ങളിൽ കൂട്ടിയിടിക്കുന്ന പക്ഷികളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്ന് സൂചനയുണ്ട്. വൈൽഡ് ബേർഡ് ഫണ്ടിന്റെ ഡയറക്ടർ റീത്ത മക്മഹോൺ പറയുന്നതനുസരിച്ച്, അവിടെ ചികിത്സിക്കുന്ന പക്ഷികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കൂടുതലാണ്. വലിയ അംബരചുംബികളുടേയും മറ്റ് കെട്ടിടങ്ങളുടേയും ഉടമകളോട് രാത്രിയിൽ മങ്ങിയ പ്രകാശം മാത്രം ഉപയോഗിക്കാനും, ഗ്ലാസ് കൂടുതൽ ദൃശ്യമാകുന്ന തരത്തിൽ മാറ്റാനും ഓഡബൺ ആവശ്യപ്പെട്ടിട്ടുണ്ട്.

 

വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവർപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഭീകരാക്രമണത്തിന്റെ 20ാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ അനുസ്മരണം. ഭീകരതയ്‌ക്കെതിരെ ഏവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണത്തിൽ കൊല്ലപ്പെട്ട 90 രാജ്യങ്ങളിൽ നിന്നുളള പൗരന്മാർക്ക് ആദരാഞ്ജലികൾ. നിങ്ങളെയും നിങ്ങൾക്ക് പ്രിയപ്പെട്ടവരെയും അമേരിക്ക സ്മരിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു. ഭീകരാക്രമണത്തിന് ഇരയായ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു.

ഭീകരാക്രമണത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെയും, ഇതിനിടെ ജീവത്യാഗം ചെയ്തവരേയും അദ്ദേഹം വാഴ്‌ത്തി. സുരക്ഷാ സേന, പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകിയ ഡോക്ടർമാർ, നഴ്‌സുമാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരെയും, രക്ഷാ പ്രവർത്തനങ്ങൾക്കായി സർവ്വവും ത്യജിച്ചവരെയും ഈ നിമിഷം ആദരിക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

2001 സെപ്തംബർ 11 നാണ് അൽഖ്വായ്ദ വേൾഡ് ട്രേഡ് സെന്ററിന് നേരെ ആക്രമണം നടത്തിയത്. സംഭവത്തിൽ മൂവായിരത്തിലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

സെപ്റ്റംബർ 11 അമേരിക്കന്‍ വേള്‍ഡ് ട്രേഡ് സെന്‍റർ ഭീകരാക്രമണം നടന്നിട്ട് ഇരുപത് വര്‍ഷങ്ങള്‍ തികയുന്നു. ഇന്നേ ദിവസം തന്നെ അഫ്ഗാനിലെ താലിബാന്‍ ഇടക്കാല സർക്കാരിന്‍റെ സത്യപ്രതിജ്ഞയും.

മൂവായിരത്തോളം അമേരിക്കാരുടെ മരണത്തിനടയാക്കിയ ഭീകരാക്രമണത്തിന്‍റെ വാർഷികത്തില്‍ തന്നെ താലിബാന്‍ സർക്കാർ അഫ്ഗാന്‍റെ അധികാരമേറ്റെടുക്കുന്നു എന്നത് യാദൃശ്ചികമാണെന്ന് കരുതാനാകില്ല. അഫ്ഗാന്‍ പിടിച്ചടക്കിയ ശേഷം ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ അല്‍ഖ്വയിദയുടെ തടവിലായുരുന്ന ഭീകരരെ താലിബാന്‍ നേരത്തെ മോചിപ്പിച്ചിരുന്നു .

അതേസമയം ഭീകരാക്രമണത്തിന് രണ്ട് പതിറ്റാണ്ടു പൂർത്തിയാകുന്ന ഈ ദിവസം ലോകത്തിന്‍റെ പല ഭാഗത്തും അനുസ്മരണ പരിപാടികൾ നടക്കും. അമേരിക്കയിലുടനീളം വിവിധ ഭീകര വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വിമാനങ്ങൾ ഇടിച്ചിറങ്ങിയ വേൾഡ് ട്രേഡ് സെന്‍ററിലും പെന്‍റഗണിലും പെൻസിൽവാനിയയിലും കൊല്ലപ്പെട്ടവരുടെ ഉറ്റവർ ഒത്തുചേരും.

പ്രസിഡന്‍റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും മൂന്ന് ദുരന്ത സ്ഥലങ്ങളും സന്ദർശിക്കും. ഭീകരാക്രമണത്തിന്‍റെ ഇനിയും വെളിപ്പെടാത്ത ചില രഹസ്യ രേഖകൾ അമേരിക്ക പുറത്തുവിടുന്നു എന്നതും ഈ വാർഷിക ദിനത്തിന്‍റെ പ്രത്യേകതയാണ്.

2001 സെപ്റ്റംബർ 11 . മുൻപ് അധികമാരും കേൾക്കാത്ത ഭീകര സംഘടനയയ അൽ-ഖ്വയ്ദയും ഒസാമ ബിൻ ലാദൻ എന്ന കൊടും ഭീകരനും ലോകത്തിനു മുമ്പിൽ കുപ്രസിദ്ധിയാർജ്ജിച്ച് തുടങ്ങിയ ദിവസം. ലോകപോലീസ് എന്ന് സ്വയം അവകാശപ്പെട്ട അമേരിക്കയുടെ അഭിമാനത്തിന് മുകളിലേക്ക് ആഗോള ഭീകരവാദത്തിന്റെ വിമാനങ്ങൾ ഇടിച്ചിറങ്ങിയിട്ട് ഇന്നേക്ക് 20 വർഷം. രഹസ്യമായി അമേരിക്ക വളർത്തി എന്ന് പരക്കെ പ്രചരിക്കുന്ന ഒസാമ ബിൻ ലാദൻ ലോകചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ലോകവ്യാപാര ഭൂപടത്തിൽ തല ഉയർത്തി നിൽക്കുന്ന ന്യൂയോർക്കിലെ ഇരട്ട ഗോപുരത്തിൽ വിമാനം ഇടിച്ചിറക്കി ആയിരുന്നു.

വേൾഡ് ട്രേഡ് സെൻറർ ആക്രമണം ഒസാമ ബിൻ ലാദൻ അമേരിക്കക്കുമേൽ നടത്തുന്ന ആദ്യ ആക്രമണമായിരുന്നില്ല. 1992 യമനിൽ യുഎസ് സൈനികർ താമസിച്ചിരുന്ന കെട്ടിടത്തിൽ ആക്രമണം നടത്തിയതും 1995 സൗദിഅറേബ്യയിലെ യുഎസ് സൈനിക പരിശീലന ക്യാമ്പിൽ നടത്തിയ കാർബോംബ് സ്‌ഫോടനവുമെല്ലാം അൽഖ്വയ്ദ അമേരിക്കയ്‌ക്ക് നേരെ ഉയർത്തിയ വെല്ലുവിളികൾ ആയിരുന്നു. വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തോടെ കുപ്രസിദ്ധി ആർജ്ജിച്ചത് ബിൻലാദൻ ആണെങ്കിലും ആക്രമണത്തിന്റെ യഥാർത്ഥ ശിരസ് എന്ന് അമേരിക്ക പോലും വിലയിരുത്തിയിരുന്നത് ഖാലിദ് മുഹമ്മദ് എന്ന ഭീകരനെയാണ്. 2003ൽ അമേരിക്ക ഇയാളെ പിടികൂടി.

ബിൻലാദന്റെ തീവ്ര നിലപാടുകളിൽ ആകൃഷ്ടരായ മുഹമ്മദ് ആറ്റ എന്ന ഈജിപ്തുകാരൻ ആയിരുന്നു ലോകത്തെ ഞെട്ടിച്ച ആക്രമണത്തിന്റെ കോക്ക്പ്പിറ്റിനെ നിയന്ത്രിച്ചിരുന്നത്. ആക്രമണം നടന്ന സെപ്റ്റംബർ 11ന് രാത്രി തന്നെ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ഡബ്ല്യു ബുഷ് അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 14 ന് ആക്രമണം നടന്ന സ്ഥലം സന്ദർശിച്ച അദ്ദേഹം നടത്തിയ പ്രസംഗം അമേരിക്കയുടെ തിരിച്ചടി വ്യക്തമാക്കുന്നതായിരുന്നു .

2001 ഒക്ടോബർ 26 ന് അമേരിക്കൻ പോർവിമാനങ്ങൾ അഫ്ഗാന്റെ മണ്ണിൽ പറന്നിറങ്ങി. പഞ്ച്ശിർ പ്രവശ്യയിൽ ബോംബ് വർഷിച്ചായിരു അമേരിക്കയുടെ അഭിമാന ഗോപുരം തകർത്ത കൊടും ഭീകരനു വേണ്ടിയുള്ള വേട്ട അമേരിക്ക ആരംഭിക്കുന്നത്. പിന്നീട് നീണ്ട 20 വർഷം.

അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ സൈനിക നടപടിയിലൂടെ അമേരിക്ക പുറത്താക്കി. അമേരിക്കൻ ആക്രമണത്തിൽ ശക്തി ക്ഷയിച്ച അൽ-ഖ്വയ്ദയും നേതാവ് ഒസാമ ബിൻ ലാദനും പാക്കിസ്താനിൽ സുരക്ഷിത താവളം കണ്ടെത്തിയിരുന്നു.

പത്തു വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പാകിസ്താനിലെ അബട്ടാബാദിൽ ഉസാമ ബിൻ ലാദൻ ഒളിവിൽ കഴിയുന്നതായി അമേരിക്കൻ സേന കണ്ടെത്തിയത്. 2011 മെയ് രണ്ടിന് അബട്ടാബാദിലെ ഒളി സങ്കേതത്തിൽ എത്തി അമേരിക്കൻ സൈനികർ രാജ്യത്തിന്റെ ഉറക്കം കെടുത്തിയ സാക്ഷാൽ ബിൻ ലാദനെ കൊലപ്പെടുത്തി പിന്നീട് മൃതദേഹം കടലിൽ ഒഴുക്കി. ലാദന് വേണ്ടി തുടങ്ങിയ അഫ്ഗാൻ മണ്ണിലെ അമേരിക്കയുടെ സൈനിക നടപടികൾ അവസാനിപ്പിച്ചതും ഭീകരസംഘടനയായ താലിബാൻ വീണ്ടും അഫ്ഗാനിൽ ഭരണത്തിലേറിയതും വേൾഡ് ട്രേഡ് സെൻറർ ആക്രമണം നടന്നിട്ട് 20 വർഷം ആകുന്നതും ഇതേ സെപ്തംബറിൽ തന്നെയാണ് എന്നതാണ് ശ്രദ്ധേയം.

ഫ്ലോറിഡയിലെ ഹോളിവുഡ്​ സെമിനോൾ ഹാർഡ് റോക്​ കാസിനോയിൽ ഇവാൻഡർ ഹോളിഫീൽഡും വിറ്റർ ബെൽഫോർട്ടും തമ്മിലുള്ള ബോക്​സിങ്​ പോരാട്ടത്തിന്​ മുന്നോടിയായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ്​ ട്രംപ്​ പ്രസ്​താവന നടത്തിയത്​.

ഇവാൻഡർ ഹോളിഫീൽഡ്​-വിറ്റർ ബെൽഫോർട്ട്​ പോരാട്ടത്തി​ൽ കമ​േൻററ്ററി​െൻറ റോളിൽ ട്രംപ്​ എത്തും. വാർത്താ സമ്മേളനത്തിൽ ഫോണിലൂടെ പ​​െങ്കടുത്ത ട്രംപിനോട്​ അവതാരകൻ താങ്കൾക്ക്​​ ആരുടെയെങ്കിലും ഒപ്പം ബോക്​സിങ്ങിൽ പ​െങ്കടുക്കാൻ ആഗ്രഹമുണ്ടോ എന്ന്​ ചോദിക്കുകയായിരുന്നു.

“എനിക്ക് ലോകത്തിലെ ആരെയെങ്കിലും തിരഞ്ഞെടുക്കേണ്ടി വന്നാൽ, ഞാൻ പ്രൊഫഷണൽ ബോക്​സർമാരെ ഒഴിവാക്കും. എ​െൻറ ഏറ്റവും എളുപ്പമുള്ള പോരാട്ടം ജോ ബൈഡനെതിരേ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം അയാളെ വളരെ വേഗത്തിൽ തോൽപ്പിക്കാനാവുമെന്ന് ഞാൻ കരുതുന്നു,“ ട്രംപ്​ പറഞ്ഞു.

“ഒരിക്കൽ എന്നെ അഴികൾക്കുള്ളിൽ ആക്കുമെന്നും ഞാൻ വലിയ കുഴപ്പത്തിലാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോക്​സിങ്ങിൽ ആദ്യത്തെ കുറച്ച് സെക്കൻഡുകൾക്കുള്ളിൽ ബൈഡൻ വീഴുമെന്ന് ഞാൻ കരുതുന്നു,“ ട്രംപ്​ അവതാരകനോട്​ പറഞ്ഞു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ എത്തി അൽപ സമയത്തിനകം വൈറലാകുകയും ചെയ്തു.

 

 

കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനുസമീപം ഒഴുക്കില്‍പ്പെട്ടുകാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാനഡയിലെ കോണ്‍സ്റ്റഗോ സര്‍വകലാശാല എന്‍ജിനീയറിങ് എം.എസ്. വിദ്യാര്‍ത്ഥി ചിന്നക്കട ശങ്കര്‍ നഗര്‍ കോട്ടാത്തല ഹൗസില്‍ കോട്ടാത്തല ഷാജിയുടെ മകന്‍ അനന്തുകൃഷ്ണ ഷാജി (26) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് അനന്തുവിനെ കാണാതായത്.

സഹപാഠിയായ വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനന്തുവിനെയും കാണാതായത്. നയാഗ്ര പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ്ഗാര്‍ഡും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സഹപാഠിയായ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോണ്‍സ്റ്റഗോ സര്‍വകലാശാല ഗുലേബ് കാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അനന്ദു.

പാര്‍ട് ടൈം ജോലിചെയ്യുന്ന സുഹൃത്തുക്കള്‍ക്കൊപ്പമാണ് നയാഗ്ര താഴ്‌വരയിലെത്തിയത്. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിനു മുന്നില്‍നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എം.ടെക് കഴിഞ്ഞ അനന്തു ഏപ്രിലിലാണ് കാനഡയില്‍ എം.എസ്. കോഴ്‌സിന് ചേര്‍ന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുശേഷം മേയിലാണ് തിരികെപ്പോയത്.

ഞായറാഴ്ച രാവിലെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മൃതദേഹം എത്തിക്കും. ഉച്ചയ്ക്ക് 12-ന് കുടുംബവീടായ കൊട്ടാരക്കര കോട്ടാത്തല മുഴിക്കോട്ടുള്ള വീട്ടില്‍ സംസ്‌കരിക്കും. അമ്മ: നൈന ഷാജി. സഹോദരന്‍: അശ്വിന്‍ ഷാജി.

അമേരിക്കന്‍ മുന്‍പ്രസിഡന്റ് ബില്‍ ക്ലിന്റണും മോണിക്ക ലെവിന്‍സ്‌കിയും തമ്മിലുണ്ടായ രഹസ്യബന്ധം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ, ബില്‍ ക്ലിന്റണ്‍-മോണിക്ക ലെവിന്‍സ്‌കി ബന്ധത്തെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരിസ് റിലീസിന് ഒരുങ്ങുന്നു.

‘ഇംപീച്ച്‌മെന്റ്: അമേരിക്കന്‍ ക്രൈം സ്റ്റോറി’ എന്ന് പേരിട്ടിക്കുന്ന സീരിസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ ഏഴിന് ആദ്യത്തെ എപ്പിസോഡ് റിലീസ് ചെയ്യും. അമേരിക്കന്‍ പേ ചാനല്‍ ആയ എഫ്എക്‌സ് നെറ്റ് വര്‍ക്കിലൂടെയാകും സീരിസ് പ്രദര്‍ശിപ്പിക്കുന്നത്.

അമേരിക്കന്‍ രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങളും സീരിസിന്റെ ഭാഗമാകും. മോണിക്ക ലെവിന്‍സ്‌കിയായി ബീനി ഫെന്‍ഡ്സ്റ്റീനും ബില്‍ ക്ലിന്റണായി ക്ലീവ് ഓവനും അഭിനയിക്കുന്നു. ജെഫെറി ടൂബിന്‍ എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയാണ് സീരിസ് ഒരുക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂയോർക്ക് : ലൈംഗിക പീഡന കേസിൽ ആരോപണ വിധേയനായ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി വച്ചു. നിലവിലെ സാഹചര്യത്തിൽ തനിക്ക് ചെയ്യാനാവുന്ന ഏറ്റവും ഉചിതമായ കാര്യം ഭരണ പദവിയിൽ നിന്ന് മാറി നിൽക്കുകയാണെന്ന് രാജി പ്രഖ്യാപിച്ച് കൊണ്ട് ക്യൂമോ പറഞ്ഞു. രാജി 14 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. അമേരിക്കയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നാണ് ഇത്. പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് രാജിവയ്ക്കാൻ ക്യൂമോ സമ്മർദ്ദം നേരിട്ടിരുന്നു. ക്യൂമോയുടെ രാജിയോടെ ന്യൂയോർക്കിന്റെ ആദ്യ വനിത ഗവർണർ ആയി ലഫ്റ്റനന്റ് ഗവർണർ കാത്തി ഹോച്ചുൽ മാറി. ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ സ്വതന്ത്ര അന്വേഷണത്തിൽ 63 കാരനായ ക്യൂമോ, സർക്കാർ ജീവനക്കാർ ഉൾപ്പെടെ 11 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. പീഡന പരാതിയിൽ 2020 ലാണ് ഗവർണർക്കെതിരെ അന്വേഷണം ആരംഭിച്ചത്. ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും സമ്മതമില്ലാതെ തങ്ങളെ ചുംബിച്ചുവെന്നും സ്ത്രീകൾ ആരോപിച്ചു. ഇതിനെ തുടർന്നാണ് ക്യൂമോ രാജി വയ്ക്കാൻ നിർബന്ധിതനായത്.

ആൻഡ്രൂ ക്യൂമോയുടെ മുതിർന്ന സെക്രട്ടറി മെലിസ ഡെറോസ ഞായറാഴ്ചയാണ് രാജി വച്ചത്. കോവിഡ് നിയന്ത്രണനടപടികളിലൂടെ ഏറെ ശ്രദ്ധ നേടിയ ക്യൂമോ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കുകയും രാജിയാവശ്യവുമായി ബന്ധപ്പെട്ടുള്ള ഫോൺ കോളുകൾ നിരസിക്കുകയും ചെയ്തിരുന്നു. എന്നാൽ രാജി വെയ്ക്കണമെന്ന് പ്രസിഡന്റ് ബൈഡനും വൈറ്റ് ഹൗസ് വക്താവും ശക്തമായി ആവശ്യപ്പെട്ടു. സമ്മര്‍ദ്ദങ്ങള്‍ തുടര്‍ച്ചയായ ശേഷം ഇംപീച്ച്‌മെന്റ് നടപടികളിലേയ്ക്ക് കടന്നപ്പോഴാണ് ഈ രാജി. അമേരിക്കൻ ഭരണകൂടത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരികളിലൊരാളായ ക്യൂമോയുടെ പടിയിറക്കം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.

അനാവശ്യമായി ശരീരഭാഗങ്ങളിൽ സ്പർശിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നിവയിലൂടെ ക്യൂമോ വനിതാ ഉദ്യോഗസ്ഥർക്ക് സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കിയതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ഉള്‍പ്പെടെ നിരവധി പേരാണ് കുമോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. അഞ്ചുമാസത്തോളം നീണ്ട ആരോപണങ്ങള്‍ക്കുശേഷമാണ് ക്യൂമോയുടെ രാജി പ്രഖ്യാപനം. ആരോപണങ്ങൾ, പെൺമക്കളുമായുള്ള തന്റെ ബന്ധത്തെ ദോഷകരമായി ബാധിച്ചുവെന്ന് ക്യൂമോ വെളിപ്പെടുത്തി.

പ്രസന്നൻ പിള്ള

ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് അന്താരാഷ്ട്ര കോൺഫറൻസ് ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥേയത്വത്തിൽ നവംബർ 11 മുതൽ 14 വരെ റെനൈസ്സൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്സ്‌ ഹോട്ടലിൽ അരങ്ങേറും. വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാകും കോൺഫറൻസ് നടക്കുന്നത് .

2017-ൽ സമ്മേളനം നടന്ന അതേ ഹോട്ടൽ ഇപ്പോൾ പുതിയ മാനേജ്മെന്റിന് കീഴിൽ കൂടുതൽ സൗകര്യങ്ങളോടെ 2021-ലെ സമ്മേളനത്തിന് തയ്യാറായിരിക്കുകയാണ് . അമേരിക്കയിലെ എട്ട് ചാപ്റ്ററുകളിൽ നിന്നുള്ള അംഗങ്ങൾക്ക് പുറമേ കേരളത്തിൽ നിന്നുള്ള നിരവധി മാധ്യമ കുലപതികളും സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാഹിത്യ രംഗത്തെ പ്രമുഖരും സമ്മേളനത്തിന്റെ ഭാഗഭാക്കാകും.

പ്രസ്സ് ക്ലബ് ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സക്കറിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമ്മേളനത്തിന് പരിപൂർണ പിന്തുണ നൽകുവാനും കൂടുതൽ വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കുവാനും തീരുമാനിച്ചു. മാധ്യമ സമ്മേളനങ്ങളിലും വർക്ക് ഷോപ്പുകളിലും അംഗങ്ങളെ കൂടാതെ പൊതുജനങ്ങൾക്കും തികച്ചും സൗജന്യമായി പങ്കെടുക്കാവുന്നതാണ് . ഇതിനായി പ്രസ്സ് ക്ലബ്ബിന്റെ വെബ് സൈറ്റിൽ (www.indiapressclub.org) രജിസ്റ്റർ ചെയ്യേണ്ടതാണ് . യോഗത്തിൽ നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് , മുൻ നാഷണൽ പ്രസിഡന്റ് ശിവൻ മുഹമ്മ, ചാപ്റ്റർ സെക്രട്ടറി പ്രസന്നൻ പിള്ള, വർഗീസ് പാലമലയിൽ, ചാക്കോ മറ്റത്തിപ്പറമ്പിൽ, അനിൽ മറ്റത്തികുന്നേൽ, അലൻ ജോർജ് , റോയ് മുളങ്കുന്നം, സിമി ജെസ്ടോ ജോസഫ് എന്നിവർ പങ്കെടുത്തു.

പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ് എന്നിവര്‍ അടങ്ങിയ നാഷണൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത്. മുൻകാലങ്ങളിലെ പോലെ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമ രത്ന പുരസ്കാരവും കോൺഫറൻസ് വേദിയിൽ വെച്ച് സമ്മാനിക്കുന്നതാണ്.

കോൺഫറൻസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾക്ക് : ബിജു സക്കറിയ (847-630-6462), ബിജു കിഴക്കേക്കുറ്റ് (773-255-9777), സുനില്‍ ട്രൈസ്റ്റാര്‍ (917-662-1122), ജീമോന്‍ ജോര്‍ജ്ജ് (267-970-4267)

വിമാനയാത്രക്കിടെ മദ്യപിച്ച്​ വനിതകളോട്​ മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്​ത യാ​ത്രക്കാരൻ അറസ്​റ്റിൽ. ഒഹിയോയിൽനിന്നുള്ള യാത്രക്കാരനാണ്​ അറസ്​റ്റിലായത്​. ഫിലാഡൽഫിയയിൽനിന്ന്​ മിയാമിയി​േലക്കുള്ള​ ഫ്രൻറിയർ എയർലൈൻ വിമാനത്തിലായിരുന്നു അതിക്രമം.

ഒഹി​േയാ സ്വദേശിയായ മാക്​സ്​വെൽ ബെറി വിമാനത്തിന്​ അകത്ത്​ നടന്നു. പിന്നീട്​ സീറ്റിൽ ഇരിക്കുകയും മദ്യപിക്കുകയും ചെയ്​തു. ഇതോടെ വിമാനത്തിനുള്ളിൽ അതിക്രമം ആരംഭിക്കുകയായിരുന്നു യുവാവ്​. ഒരു വനിത ജീവനക്കാരിയോട്​ അപമര്യാദയായി പെരുമാറി. പിന്നീട്​ അയാൾ ബാത്ത്​റൂമിൽ പോകുകയും ഷർട്ട്​ അഴിച്ച്​ വരികയുമായിരുന്നു. ലഗേജിൽനിന്ന്​ പുതിയ ഷർട്ട്​ എടുക്കാൻ ശ്രമിക്കുന്നതിനിടെ നിരവധി സ്​ത്രീകളെ കടന്നുപിടിച്ചു.

രംഗം ശാന്തമാക്കാൻ എത്തിയ പുരുഷ ജീവനക്കാര​െൻറ മുഖത്ത്​ ഇയാൾ ഇടിക്കുകയും ചെയ്​തു. പിന്നീട്​ മറ്റു ജീവനക്കാരെയും മർദിച്ചതോടെ സീറ്റിൽ ഇയാളെ കെട്ടിയിടുകയായിരുന്നു. അതിക്രമത്തി​െൻറ വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചു. വിമാന ജീവനക്കാരനെ മർദിച്ചതിന്​ ശേഷം ത​െൻറ പിതാവ്​ കോടീശ്വരനാണെന്ന്​ മാക്​സ്​വെൽ വിളിച്ചു പറയുന്നത്​ ​വിഡിയോയിൽ കാണാം.

22കാരനെ പിന്നീട്​ പൊലീസിന്​ കൈമാറി. മിയാമിയിൽ എത്തിയതിന്​ ശേഷമായിരുന്നു അറസ്​റ്റ്​. സംഭവത്തിൽ ഒരു ജീവനക്കാരനെയും അന്വേഷണ വിധേയമായി സസ്​പെൻഡ്​ ചെയ്​തു.

RECENT POSTS
Copyright © . All rights reserved