സ്വന്തം ലേഖകൻ

ലണ്ടൻ : ക്രിസ്പ്റ്റോകറൻസി വിപണനത്തിലും ഉപയോഗത്തിലും ഗണ്യമായ വർദ്ധനവെന്ന് ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി യുകെയുടെ കണ്ടെത്തൽ . യുകെയിൽ താമസിക്കുന്ന 26 ലക്ഷം ആളുകൾ ഇതിനോടകം പലതരം ക്രിപ്റ്റോകറൻസികൾ സ്വന്തമാക്കിയതായി എഫ് സി എ നടത്തിയ സർവേയിലൂടെ വ്യക്തമാകുന്നു. യുകെയിലെ ധനകാര്യ സേവന വ്യവസായത്തെ നിയന്ത്രിക്കുന്ന ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( എഫ്‌ സി ‌എ ) കഴിഞ്ഞയാഴ്ച്ച  “ ക്രിപ്‌റ്റോ അസറ്റ് കൺസ്യൂമർ റിസർച്ച് 2020 ” എന്ന പേരിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു .

ജനസംഖ്യയുടെ 5.35% പേർ നിലവിൽ പലതരം ക്രിപ്‌റ്റോകറൻസികൾ കൈവശം വയ്ക്കുന്നുണ്ടെന്ന് അവർ കണക്കാക്കി . ക്രിപ്റ്റോകറൻസികൾ കൈവശം വച്ചിരിക്കുന്നവർ 15 ലക്ഷത്തിൽ നിന്നും 26 ലക്ഷം ആയി ഉയർന്നുവെന്നും പഠനത്തിൽ പറയുന്നു . അതോടൊപ്പം ക്രിപ്‌റ്റോകറൻസികളെക്കുറിച്ച് മനസ്സിലാക്കിയവരുടെ എണ്ണം 42 ശതമാനത്തിൽ നിന്ന് 73 ശതമാനമായി കൂടിയെന്നും കണ്ടെത്തി.

75 ശതമാനം ആളുകളും ചുരുങ്ങിയത് 1000 പൗണ്ടിന്റെ എങ്കിലും ക്രിപ്റ്റോ കറൻസികൾ സൂക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു . നല്ലൊരു സാമ്പത്തിക വളർച്ച മുന്നിൽ കണ്ട് നടത്തുന്ന നിക്ഷേപമായും , ദൈനം ദിന ചിലവുകളിൽ നിന്നും ലാഭം നേടുവാനുള്ള മാർഗ്ഗമായും ക്രിപ്റ്റോ കറൻസികളെ സമൂഹം വിലയിരുത്തുന്നു . ഇത് പൊതു സമൂഹത്തിനിടയിൽ ക്രിപ്റ്റോ കറൻസികളുടെ സ്വീകാര്യത കൂടി വരുന്നതിന്റെ ലക്ഷണമാണെന്നും വിലയിരുത്തപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും ബിറ്റ്‌കോയിൻ അടക്കം മറ്റ് പല ക്രിപ്റ്റോ കറൻസികളുടെയും ഉടമകൾ ആണെന്നും കണ്ടെത്തി . ക്രിപ്‌റ്റോ ഉടമകളിൽ 77% പേർക്കും മൂന്നോ അതിലധികമോ ക്രിപ്‌റ്റോകറൻസികൾ ഉണ്ടെന്നും തിരിച്ചറിഞ്ഞു. ഓൺലൈൻ എക്സ്ചേഞ്ചിലൂടെയാണ് ക്രിപ്റ്റോകറൻസികൾ സ്വന്തമാക്കിയതെന്ന് 77% പേരും വെളിപ്പെടുത്തി . 2020 ലെ ബജറ്റിൽ, “ചില ക്രിപ്റ്റോ അസറ്റുകളെ ഫിനാൻഷ്യൽ പ്രമോഷൻ റെഗുലേഷന്റെ പരിധിയിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കാൻ ” പദ്ധതിയിടുന്നതായി യുകെ സർക്കാർ പ്രഖ്യാപിച്ചിരുന്നു . കോവിഡ് 19 തിന്റെ വ്യാപനത്തെ തുടർന്ന് കൈവശം വയ്ക്കാവുന്ന പണത്തേക്കാൾ ഉപരി ക്രിപ്റ്റോകറൻസികൾക്ക് ആവശ്യകത വർദ്ധിച്ചിരിക്കുകയാണ്.

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , അവ ഓൺലൈനിലും , നേരിട്ട് കടകളിലും ഉപയോഗപ്പെടുത്തി ഷോപ്പിംഗ് എങ്ങനെ ലാഭകരമാക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക.

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക