ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബംഗ്ലാദേശിൽ കാർബൺ മോണോക്‌സൈഡ് വിഷബാധയേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു . ഏറ്റവും ഒടുവിലായി ഇരുപതുകാരിയായ സമീറ ഇസ്ലാം മരണമടഞ്ഞതോടെയാണ് മരണസംഖ്യ മൂന്നായി ഉയർന്നത് . നേരത്തെ സമീറ ഇസ്ലാമിൻെറ പിതാവ് റഫീഖുല്ലും ,സഹോദരൻ മഹിഖുല്ലും നേരത്തെ മരണമടഞ്ഞിരുന്നു . ജൂലൈ 26 – ന് ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അച്ഛനും മകനും മരണമടഞ്ഞിരുന്നു . സമീറ ഇസ്ലാം മരണം വരിച്ചത് ഇന്നലെയാണ് .


മൂവരുടെയും മരണത്തെ കുറിച്ച് കൂടുതലായി അന്വേഷിച്ചു വരുകയാണെന്ന് പോലീസ് അറിയിച്ചു . ഗ്യാസ് വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് സംശയിക്കപ്പെടുന്നത് . സമീറയുടെ മറ്റൊരു സഹോദരൻ സാദിഖുലും അമ്മ ഹുസ്‌നാര ബീഗവും ഫ്‌ളാറ്റിൽ ഉണ്ടായിരുന്നെങ്കിലും ഇവരെ ആശുപത്രിയിൽ നിന്ന് സുഖം പ്രാപിച്ച് വിട്ടയച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് . തങ്ങൾ താമസിക്കുന്ന സ്ഥലത്ത് വൈദ്യുതി തകരാറിലായെന്നും അതുകാരണം ജനറേറ്റർ ഉപയോഗിച്ചതായി ഹുസ്‌നാരയും സാദിഖും ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഇതായിരിക്കും കുടുംബം വിഷവാതകം ശ്വസിക്കാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.