ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് മത്സരത്തില്‍ ബംഗ്ലാദേശ് പേസ് ബൗളര്‍ സുഭാഷിശ് റോയ്ക്ക് സംഭവിച്ചത്.

മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക 494 റണ്‍സെടുത്തിരുന്നു. മെന്‍ഡിസിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മെന്‍ഡിസ് 285 പന്തില്‍ 19 ഫോറും നാല് സിക്‌സും അടക്കം 194 റണ്‍സെടുത്തു. മറുപടിയായി ബംഗ്ലാദേശ് പ്രതിരോധം 312 റണ്‍സില്‍ അവസാനിച്ചു.

ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ കൗസല്‍ മെന്‍ഡിസ് ‘പറത്തിയ’ സിക്‌സ് വിക്കറ്റാണെന്ന് തെറ്റിദ്ധരിച്ചതാണ് ബംഗ്ലാദേശ് പേസ് ബൗണ്ടര്‍ക്ക് വിനയായത്. മെന്‍ഡിനിന്റെ കൂറ്റനടി ഫൈന്‍ ലെഗില്‍ മുസ്തഫിസുര്‍ റഹ്മാന്‍ പിടിച്ചെങ്കിലും താരം സിക്‌സ് ലൈന്‍ കടന്നിരുന്നു.

എന്നാല്‍ ഇതൊന്നും കാണാതെ സുഭാഷിശ് റോയ് വിക്കറ്റ് വീഴ്ച്ച ആഘോഷിക്കുകയായിരുന്നു. ഇതിനിടെ അമ്പയറും സിക്‌സ് വിളിച്ചു. ഇതോടെ അമളി പറ്റിയെന്ന് തിരിച്ചറിഞ്ഞ സുഭാഷിന്റെ മുഖം വിറളി വെളുത്തു. ഇതുകണ്ട് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കും ചിരിയടക്കാനായില്ല ആ കാഴ്ച്ച കാണുക