ബർമിംഗ്ഹാമിലെ സെന്റ് . ബെനഡിക്ട് മിഷനിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി പ്രത്യേക ഓണാഘോഷം സംഘടിപ്പിച്ചു. നാട്ടിൽ നിന്നും യുകെയിൽ പഠിക്കാനും ജോലിക്കുമായി എത്തിയ വിദ്യാർത്ഥികളെ ഒന്നിച്ചു കൊണ്ടുവന്ന പരിപാടിക്ക് ഇടവക വികാരി ഫ്രാൻസ്വാ പത്തിൽ അച്ചന്റെ പ്രാർത്ഥനയോടെയാണ് തുടക്കം കുറിച്ചത്.
ജിമ്മി മൂലംകുന്നം, ബിജോ ടോം, ജെമി ബിജു എന്നിവർ ചേർന്ന അന്താരാഷ്ട്ര സ്റ്റുഡന്റസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കും വിപുലമായ കലാ-കായിക മത്സരങ്ങൾ ഒരുക്കി. വടംവലി, പാട്ട്, അത്തപൂവിടൽ തുടങ്ങി നിരവധി മത്സരങ്ങൾ കുട്ടികളുടെ ആവേശം നിറഞ്ഞ പങ്കാളിത്തത്തോടെ നടന്നു. ഷിൻസി, ശ്രേയസ്, അനീഷ, കാരെൻ എന്നിവർ ചേർന്ന കോർ കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഓണാഘോഷത്തിന് ശേഷം വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു .
Leave a Reply