മലയാള സിനിമയിലെ യുവ താരങ്ങളായ ശ്രീനാഥ് ഭാസിയ്ക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ലഹരി മരുന്ന് നല്‍കാറുണ്ടെന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി.
ആലപ്പുഴയില്‍ മാരക ലഹരിയായ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ളീന സുല്‍ത്താന എന്ന ചെന്നൈ സ്വദേശിയായ യുവതിയാണ് നടന്മാര്‍ക്ക് ലഹരി നല്‍കാറുണ്ടെന്ന് എക്സൈസിനോട് വെളിപ്പെടുത്തിയത്.
ഇവരുമായി യുവതിയ്ക്ക് ബന്ധമുണ്ടെന്ന ഡിജിറ്റല്‍ തെളിവും എക്സൈസിന് കിട്ടിയിട്ടുണ്ട്. സിനിമ മേഖലയിലെ ഉന്നതരുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയില്‍ എത്തിച്ച് യുവതി വിതരണം ചെയ്തിരുന്നു എന്നാണ് സൂചന.
ആലപ്പുഴയില്‍ വിതരണക്കാര്‍ക്ക് നല്‍കാന്‍ കഞ്ചാവുമായെത്തിയപ്പോഴാണ് തസ്‌ളീന പിടിയിലായത്. മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നയാളും ഇവര്‍ക്കൊപ്പം പിടിയിലായിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
ഒന്നരക്കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് ആലപ്പുഴ നര്‍കോട്ടിക്സ് സി.ഐ മഹേഷും സംഘവുവും ഇവരില്‍ നിന്ന് പിടിച്ചത്. തായ്ലാന്‍ഡില്‍ നിന്നാണ് തസ്‌ളീന ഹൈബ്രിഡ് കഞ്ചാവ് വരുത്തിയത്. എംഡിഎംഎയെക്കാള്‍ ലഹരിയേറിയതാണ് ഹൈബ്രിഡ് കഞ്ചാവ്.
മുന്‍പ് പെണ്‍കുട്ടിയെ ലഹരി നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണ് തസ്‌ളീന. ഇവര്‍ സെക്സ് റാക്കറ്റിലെ കണ്ണിയാണെന്നും വിവരമുണ്ട്.
Leave a Reply