കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കഴിയുകയായിരുന്ന യുവതിയെ അറ്റൻഡർ പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ച രാവിലെ ഓപ്പറേഷൻ കഴിഞ്ഞതിന് പിന്നാലെ യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.
യുവതിയെ ഐസിയുവിൽ എത്തിച്ച ശേഷം മടങ്ങിയ അറ്റൻഡർ കുറച്ച് കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ അറ്റൻഡർ മയങ്ങി കിടക്കുകയായിരുന്ന യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മറ്റൊരു രോഗിയുടെ നില ഗുരുതരമായതിനെ തുടർന്ന് ജീവനക്കാരെല്ലാം അവിടെയായിരുന്നു. ഈ സമയത്താണ് സംഭവം നടന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം വിട്ടുമാറാത്ത യുവതി ബോധം വീണ്ടെടുത്തപ്പോഴാണ് പീഡന വിവരം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരും പോലീസും അന്വേഷണം നടത്തുകയാണ്.
	
		

      
      



              
              
              




            
Leave a Reply