ജനലോക്പാല്‍ സമര മുന്നേറ്റം ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറി. സാമ്പ്രദായിക രാഷ്ട്രീയത്തെ വെല്ലുവിളിച്ച് രണ്ടു തവണ അധികാരത്തില്‍ എത്തിയ ആം ആദ്മി പാര്‍ട്ടിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും യാത്രയില്‍ കൂടെ സഞ്ചരിച്ച് പകര്‍ത്തിയ ഡോക്യുമെന്ററി തിയറ്ററുകളില്‍ എത്തുന്നു. ഖുശ്ബു രങ്ക, വിനയ് ശുക്ല, ആനന്ദ് ഗാന്ധി ഇവര്‍ ആം ആദ്മി പാര്‍ട്ടിയുടെ യോഗങ്ങളിലും സമര വീഥികളിലും യാത്ര ചെയ്തു പകര്‍ത്തിയത് കേവലം ദൃശ്യങ്ങളല്ല. നമ്മെ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകളും യോഗങ്ങളും സാധാരണക്കാരന് ഇന്നും നിഗൂഢതയായി തുടരുമ്പോള്‍, ആം ആദ്മി പാര്‍ട്ടിയുടെ രഹസ്യങ്ങളില്ലാത്ത അകത്തളങ്ങളില്‍ രൂപപ്പെടുന്ന പുതിയ ഇന്ത്യന്‍ രാഷ്ട്രീയമാണ് അവര്‍ തിരശീലയില്‍ എത്തിച്ചത്.

ആരാധകരില്‍ ഹരം ജനിപ്പിക്കാനുള്ള ഇതര പാര്‍ട്ടികളുടെ വലിയ ബഡ്ജറ്റ് സിനിമാ ലോകത്ത്, An Insignificant Man ഒരു വിമര്‍ശനവും, ആത്മ പരിശോധനയാണ്. ലോകമെമ്പാടും അമ്പതോളം ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച AIM നല്ല ഡോക്യുമെന്ററിക്ക് അടക്കമുള്ള അവാര്‍ഡുകള്‍ നേടിയിരുന്നു. ബി.ജെ.പി സര്‍ക്കാരിനെതിരെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയില്‍ AIMന് പ്രദര്‍ശനാനുമതി ലഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ട്രെയ്ലര്‍ ഇറങ്ങിയ ദിവസം തന്നെ ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞിരുന്നു. നവംബര്‍ 17,18,19 തീയതികളില്‍ രാജ്യത്തെ മിക്ക നഗരങ്ങളിലെല്ലാം PVR സിനിമാസില്‍ പ്രദര്‍ശനത്തിന് എത്തുന്നു. കേരളത്തില്‍ PVR LULU MALL ളിലാണ് പ്രദര്‍ശനം.

കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പ്രദര്‍ശനത്തിന് ഉണ്ടായിരിക്കുന്നതാണ്. http://www.aimmovie.com/#kochi എന്ന ലിങ്കില്‍ നിന്നു ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.