പാലക്കാട് ജില്ലയിലും സമീപ പ്രദേശങ്ങളിലും എല്ലാ ജനകീയ സമരങ്ങളുടെയും മുന്നണി പോരാളി ആയ പ്രൊഫ. പി. എസ് പണിക്കരുടെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ആം ആദ്മി പാര്‍ട്ടി. കക്ഷി രാഷ്ട്രീയത്തിനതീതമായി, ജനങ്ങള്‍ പങ്കെടുത്ത എല്ലാ സമര വേദികളിലും അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചിരുന്നു. പ്ലാച്ചിമട, കഞ്ചിക്കോട് പെപ്സി കോള, ഇരുമ്പുരുക്കു കമ്പനികള്‍, മലമ്പുഴയുടെ സംരക്ഷണം, ഗായത്രിപ്പുഴയുടെ സംരക്ഷണം തുടങ്ങി നിരവധി രംഗങ്ങളില്‍ പണിക്കര്‍ സാറിന്റെ സാന്നിദ്ധ്യം വളരെ ശക്തമായിരുന്നു.
മുഖം നോക്കാതെ തന്റെ നിലപാട് പറയാന്‍ അദ്ദേഹത്തിന് ആര്‍ജവം ഉണ്ടായിരുന്നു. ഇത്ര ശക്തനായ ഒരു പോരാളിയുടെ വേര്‍പാട് വഴി ജനകീയ സമര പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം മുന്നോട്ടു വച്ച ശക്തമായ സമരത്തിന്റെ പാരമ്പര്യം വളര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും ആം ആദ്മി വ്യക്തമാക്കി.
Leave a Reply