പുതിയ ചിത്രം ലാൽ സിങ് ഛദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലാണ് ആമിർ ഖാൻ. കോട്ടയത്തും മൂന്നാറുമായി കറങ്ങി നടക്കുന്ന ബോളിവുഡ് സൂപ്പർതാരത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ തരംഗമായിരുന്നു. കാപ്പിൽ ബീച്ചിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ട്. മൂന്നാറിലെ ഷൂട്ടിന് ശേഷമാണ് ആമിർ കാപ്പിലിൽ ഷൂട്ടിനെത്തിയത്. കടലും കായലും ചേരുന്ന മനോഹരമായ പ്രദേശമാണ് കാപ്പിൽ. ഇന്നലെ രാത്രി മൂന്നാറിൽ നിന്ന് കൊല്ലത്തെ റാവിസ് ഹോട്ടലിൽ എത്തിയ സംഘം അവിടെ തങ്ങിയ ശേഷമാണ് ഷൂട്ടിനായി കാപ്പിലിൽ എത്തിയത്.

കഴിഞ്ഞ ദിവസം കൊല്ലത്തേക്കുള്ള യാത്ര അദ്ദേഹം ചങ്ങനാശേരി ബൈ പാസ് റോഡിൽ ഇറങ്ങി ജോഗിങ് നടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. യാതൃശ്ചികമായി റോഡിലൂടെ ഓടുന്ന ആളെ കണ്ടിട്ട് താടിയും നീട്ടിവളർത്തിയ മുടിയും ഉള്ള ആൾ അമീർ ഖാൻ ആണെന്ന് നാട്ടുകാർക്ക് മനസിലായില്ല

ഹർത്താൽ ആയതിനാൽ സുഗമമായി തന്നെ ഷൂട്ടിങ് ആദ്യദിവസം പൂർത്തിയാക്കി. താരത്തെ കാണാൻ രാവിലെ മുതൽ തന്നെ ആരാധകരുടെ വൻസംഘം സ്ഥലത്ത് എത്തിയിരുന്നു. സ്വകാര്യ സുരക്ഷാസംഘവും പൊലീസും താരത്തിന് സുരക്ഷ ഒരുക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാപ്പിലിലെ ഷൂട്ടിങിനു ശേഷം കന്യാകുമാരിയിലേക്കാണ് ടീം പോകുന്നത്. കൊൽക്കത്തയിലെ ഷൂട്ടിങ് ഷെഡ്യൂളിന് ശേഷമാണ് സംഘം കേരളത്തിലെത്തിയത്. ബീച്ചിൽ ഷൂട്ടിംഗിന് ശേഷം ആരാധകർക്കൊപ്പം സെൽഫിയും എടുത്ത ശേഷമാണ് ഹോട്ടലിലേക്ക് താരം തിരികെ പോയത്.

1994ൽ ഇറങ്ങിയ ടോം ഹാങ്ക്സ് സംവിധാനം ചെയ്ത ഫോറസ്റ്റ് ഗംപ് എന്ന സിനിമയുടെ റീമേക്കാണ് ലാൽ സിങ് ഛദ്ദ. വ്യത്യസ്ത ഗെറ്റപ്പുകളിലാകും ആമിർ ചിത്രത്തിൽ എത്തുക. .സീക്രട്ട് സൂപ്പർ സ്റ്റാർ സിനിമയുടെ സംവിധായകൻ അദ്വൈത് ചൗഹാനാണ് ചിത്രത്തിന്‍റെ സംവിധായകൻ. കരീന കപൂർ നായികയാകുന്നു.