വിനായകന്റെ മരണത്തിനു കാരണമായ വരെ ശിക്ഷിക്കണമെന്ന് ആംആദ്മി പാര്‍ട്ടി. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ പോലീസ് മര്‍ദ്ദനത്തെതുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു വിനായകന്‍ എന്ന പതിനെട്ടുകാരന്‍. ടൗണില്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ ആണ് ഈ യുവാവിനെ കൂട്ടിക്കൊണ്ടുപോയത്. പല കളവുകേസുകളും അദ്ദേഹത്തിന്റെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് പോലീസ് നടത്തി കൊണ്ടിരുന്നത് എന്നും അദ്ദേഹം രക്ഷിതാക്കളോട് പറഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വളരെ ക്രൂരമായ മര്‍ദ്ദനം ആണ് ഇദ്ദേഹത്തിന്റെ മേല്‍ പോലീസ് നടത്തിയത്. ശരീരത്തില്‍ മുറിവുകളും ബൂട്ട് ഇട്ട് ചവിട്ടിയ പാടുകള്‍ ഉണ്ടെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ലോക്കപ്പ് മര്‍ദ്ദനം അനുഭവിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രി തന്നെ പോലീസ് വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ഈ സംഭവം കേരളത്തിനാകെ നാണക്കേടാണ്. ഇത്തരത്തില്‍ ക്രൂരമായി പെരുമാറിയ പോലീസുകാരുടെ മേല്‍ നരഹത്യക്ക് കേസ് എടുക്കണമെന്നും അവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണം എന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.