എല്ലാ കയ്യേറ്റക്കാരുടെയും സംരക്ഷകനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തോമസ് ചാണ്ടി കായല്‍ കയ്യേറുന്നത് കുറച്ചു സെന്റുകള്‍ ആണെങ്കില്‍ ഇതാ നൂറു കണക്കിന് ഏക്കര്‍ കയ്യേറിയ വനം കയ്യേറിയ പൊതു ഭൂമി കയ്യേറിയ ജോയ്‌സ് ജോര്‍ജിനു പിന്തുണയുമായി മുഖ്യമന്ത്രി തന്നെയാണുള്ളത്. കൊട്ടക്കൊമ്പൂര്‍ എന്ന് പറയുന്ന ഇടുക്കി വട്ടവട വില്ലേജിലെ കുറിഞ്ഞി സാന്‍ക്ച്വറിക്കടുത്തുള്ള ആ ഭൂമി നൂറു കണക്കിന് ഏക്കര്‍ പല വിധത്തിലെ തട്ടിപ്പുകള്‍ വഴി ജോയ്‌സ് ജോര്‍ജും മറ്റു കയ്യേറ്റക്കാരും കയ്യടക്കി വച്ചിരിക്കുന്നു എന്ന സത്യം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. എത്ര തന്നെ മറച്ചു വച്ചാലും ഈ സത്യങ്ങള്‍ കുറേശ്ശെ എങ്കിലും പുറത്തു വരും എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ കാണുന്നത്.

തന്റെ പിതൃഭൂമിയാണ് ഇത് എന്നും പിതാവ് വീതംവച്ച് തന്നതാണ് എന്നും അതില്‍ ജോയ്‌സ് ജോര്‍ജിന് യാതൊരു കുറ്റവും ഇല്ല എന്ന് ജോയ്‌സ് ജോര്‍ജും അദ്ധേഹത്തെ ന്യായീകരിച്ചുകൊണ്ട് ഇടുക്കി ജില്ലാകമ്മിറ്റിയും എസ്.രാജേന്ദ്രന്‍ എം.എല്‍.എ.യും മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവിക്കുന്നത് നാം കേട്ടതാണ്. എന്നാല്‍ ഈ ഭൂമി പാവപെട്ട തമിഴ് ആദിവാസികള്‍ക്കും തോട്ടംതൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പട്ടയമായി എഴുതി കൊടുത്തതാണ്എന്നും ആ പട്ടയം എഴുതി കിട്ടുന്ന തൊട്ട് അടുത്ത ദിവസം തന്നെ അതിന്റെ പവര്‍ ഓഫ് അറ്റോര്‍ണി അഥവാ മുക്ത്യാര്‍ ജോയ്‌സ് ജോര്‍ജ് പോലെയുള്ള ഇത്തരം ഭൂമി തട്ടിപ്പുകാര്‍ കൈപ്പറ്റുകയാണ് എന്നും വ്യക്തമായി തെളിയിക്കപെട്ടിരിക്കുന്നു.

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതല്‍ തഹസില്‍ദാര്‍ വരെയുള്ള എല്ലാവരും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കണ്ടെത്തിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളും പലതും നിലവില്‍ ഉണ്ട്. ആദിവാസി സമൂഹം എഴുതി കൊടുത്ത പരാതി കോടതിയില്‍ ഉണ്ടായിരിന്നു. എന്നാല്‍ അവരെയൊക്കെ പണം കൊടുത്തു ഒതുക്കി ആ പരാതി പിന്‍വലിപ്പിക്കുകയാണ്‌ചെയ്തത്. ആ പരാതി പിന്‍വലിച്ചു എങ്കിലും ആ പരാതിയില്‍ പറഞ്ഞ ക്രിമിനല്‍ കുറ്റങ്ങള്‍ ജോയ്‌സ് ജോര്‍ജ് നടത്തി എന്നതിന് ആ പരാതി തന്നെ വ്യക്തമായ തെളിവാണ്. ആ ക്രിമിനല്‍ കുറ്റങ്ങള്‍ അദ്ധേഹം നടത്തിയിട്ടില്ല എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

അതിനര്‍ത്ഥം ഭൂമി തട്ടി എടുക്കുന്നതിനു വേണ്ടി ജോയ്‌സ് ജോര്‍ജ് എം. പി. യും അദ്ദേഹത്തിന്റെ കൂട്ടാളികളും പതിറ്റാണ്ടുകളായി നടത്തി വരുന്ന വലിയൊരു വെട്ടിപ്പിന്റെ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണ് 20 ഏക്കര്‍ പട്ടയം റദ്ദാക്കാനുള്ള നടപടിയിലൂടെ പുറത്ത് വന്നിട്ടുള്ളത്. 2 പ്രാവശ്യം ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ അദ്ദേഹത്തിനോട് ദേവികുളം സബ്കളക്ടര്‍ ആവശ്യപ്പെട്ടിരിന്നു. എന്നാല്‍ രണ്ടു പ്രാവശ്യവും ജോയ്‌സ് ജോര്‍ജോ അദ്ദേഹത്തിന്റെ ബന്ധുക്കളോ ഇതിനു തയ്യാറായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏറ്റവും ഒടുവില്‍ പട്ടയം റദ്ദാക്കുന്ന അവസ്ഥ വന്നപ്പോളാണ് ഉള്ള വ്യാജ പട്ടയങ്ങളും ആയി അവര്‍ സമീപിച്ചത്. ഇത് സമ്പൂര്‍ണ്ണമായും വ്യാജപട്ടയങ്ങള്‍ ആണ്എന്ന് സബ് കളക്ടര്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ഇത്തരത്തില്‍ വ്യാജ പട്ടയങ്ങള്‍ സംബന്ധിച്ചു ചോദ്യം ചോദിക്കുമ്പോള്‍ അതിനെ നേരിടാന്‍ സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റിയും കര്‍ഷക സംഘവും എസ്.രാജേന്ദ്രനും എം.എം. മണിയെ പോലെയുള്ള മന്ത്രിമാരും സമരത്തിന്റെ ഭാഷയാണ് ഉപയോഗിച്ചിരുന്നത്. ‘കര്‍ഷകരുടെ ഭൂമി തട്ടി എടുക്കുന്നു കര്‍ഷകരുടെ പട്ടയം റദ്ദാക്കുന്നു’ എന്ന വാദങ്ങള്‍
ഉന്നയിച്ചു.

ഇപ്പോള്‍ അവിടെ ഭൂവുടമസ്ഥര്‍ എന്ന് പറയുന്ന ആരും തന്നെ കര്‍ഷകരല്ല എന്നും അവരെല്ലാം ഇത്തരത്തില്‍ സര്‍ക്കാരിന്റെ ഭൂമി ആദിവാസി തോട്ടം തൊഴിലാളികള്‍ വഴി തട്ടിയെടുത്ത് അവിടെ പരിസ്ഥിതിയെ നശിപ്പിക്കുന്ന യൂക്കാലിപ്റ്റസും ഗ്രാന്റിസും
നട്ട് വളര്‍ത്തുകയായിരുന്നു എന്നും അത് വെട്ടിപ്പിനപ്പുറം വലിയ ഒരു നാശം കേരളത്തിന്റെ പാരിസ്ഥിതിക ഘടനയ്ക്ക് ഉണ്ടാക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. യൂക്കാലിപ്റ്റസും ഗ്രാന്റീസും നട്ട് വളര്‍ത്തി പരിപാലിച്ച് അത് വെട്ടിവിറ്റ് പണമുണ്ടാക്കുന്നവരെ അതിനായി പൊതുഭൂമി കയ്യേറുന്നവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ മറുവശത്ത് എന്നത് വളരെ വിചിത്രമായ കാര്യമാണ്.

ഇവിടെ ജോയ്‌സ് ജോര്‍ജ് മാത്രമല്ല പ്രതി, ജോയ്‌സ് ജോര്‍ജിനെ പിന്തുണയ്ക്കുന്ന സി.പി.എമ്മും അതിന് കൂട്ട് നില്‍ക്കുന്ന എം.എല്‍.എയും മന്ത്രിയും അതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയും പ്രതികളാവുന്നു. കായലായാലും മലയായാലും കയ്യേറ്റക്കാര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും പ്രഖ്യാപിക്കുന്നു. ഇത് കേരളത്തിന്റെ നിലനില്പിന് തന്നെ ഭീഷണായാണെന്ന് തിരിച്ചറിയുക. ഇനി ഒരു നിമിഷം ഭരണഘടനയനുസരിച്ച് ജനപ്രതിനിധിയായിരിക്കാന്‍ ജോയ്‌സ് ജോര്‍ജിന് അര്‍ഹത ഇല്ല.