നവംബര്‍ 26ന് ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികം ദില്ലിയിലെ രാംലീലാ മൈതാനിയില്‍ അതിഗംഭീര റാലിയോടെ നടക്കുകയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തു നിന്നുമുള്ള ആം ആദ്മി വാളന്റിയര്‍മാര്‍ അവിടെ ഒത്തു കൂടുന്നു. കാര്‍ഷിക യുവജന സമ്മേളനമായാണ് നടത്തുന്നത്. കേരളത്തില്‍ നിന്ന് 200ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുന്നു. കേരളത്തിലെ വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നായി ഇതിനുള്ള പ്രവര്‍ത്തകര്‍ ദില്ലിയില്‍ എത്തിചേര്‍ന്നിട്ടുണ്ട്.

കേരളത്തിന്റെ കാര്‍ഷിക പ്രതിസന്ധി തുറന്നു കാട്ടുന്ന പ്രകടനവും, കേരളത്തിന്റെ തനത് കലാ സാസ്‌കാരിക മുദ്രാവാക്യങ്ങളും ഉന്നയിച്ചു കൊണ്ടുള്ള പരിപാടികളും റാലിയില്‍ അവതരിപ്പിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നവംബര്‍ 26 ന് രാംലീലാ മൈതാനിയില്‍ നടക്കുന്ന റാലിയില്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ അടക്കമുള്ള അഖിലേന്ത്യാ നേതാക്കള്‍ പങ്കെടുക്കുന്നു. കേരളത്തില്‍ നിന്ന് സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍, സംസ്ഥാന സെക്രട്ടറി പോള്‍ തോമസ്, വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ നിരീക്ഷകരും, പ്രാദേശിക പ്രവര്‍ത്തകരും അടങ്ങുന്ന സംഘമാണ് എത്തിചേര്‍ന്നിരിക്കുന്നത്.