ഒരു ഗ്രാമത്തിലെ ആദിവാസി സാഹോദരിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തിന്റെ സുപ്രധാന വിജയമാണ് കൊക്കകോള കമ്പനി ശാശ്വതമായി അടച്ചുപൂട്ടിയ സുപ്രീം കോടതി വിധി. കൊക്കകോള കമ്പനി പ്ലാച്ചിമടയില്‍ ഇനി തുറന്നു പ്രവര്‍ത്തിക്കാനില്ലെന്ന് കോളകമ്പനി അഭിഭാഷകന്‍ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചതിലൂടെ നേടിയിരിക്കുന്നത്. നിലവിലുള്ള 8 കേസുകളും ഡിസ്‌പോസ് ചെയ്തതായി സുപ്രീം കോടതി ഉത്തരവിട്ടു. ഇതോടെ കൊക്കകോള കമ്പനി ശാശ്വതമായി അടച്ചുപൂട്ടി. സുപ്രീം കോടതി വിധിയെ ആം ആദ്മി പാര്‍ട്ടി സ്വാഗതം ചെയ്യുന്നു.
എന്നാല്‍ പ്ലാച്ചിമട സമരം അവസാനിച്ചിട്ടില്ല. ആ ഗ്രാമത്തിലെ ജനങ്ങള്‍ക്കും ഭൂമിക്കും കൃഷിക്കും ആരോഗ്യത്തിനും ഉണ്ടാക്കിയ നഷ്ടം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനുവേണ്ടി സംസ്ഥാന നിയമസഭാ ഐക്യകണേ്ഠന പാസാക്കിയ നിയമത്തിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തതാണ് ഇതിനു കാരണം. മാറി മാറി അധികാരത്തിലെത്തുന്ന എല്ലാ കേന്ദ്ര സര്‍ക്കാരുകളും കോളക്കമ്പനിയുടെ വക്താക്കളാണ്. ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനമെടുക്കാന്‍ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
Leave a Reply