സ്വന്തം ലേഖകൻ
ഡെൽഹി : ഡെൽഹി നിയമസഭയിലേയ്ക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം പുറത്ത് വന്ന എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ആം ആദ്മി പാർട്ടി ഹാർട്ടിക്ക് വിജയം നേടി വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു . ഈ വാർത്ത കണ്ട് അമിതമായ ആവേശത്തിലും , ആത്മവിശ്വാസത്തിലുമാണ് ഇന്ത്യയിലും , ലോകം മുഴുവനിലുമുള്ള ആം ആദ്മികൾ. ആകെയുള്ള എഴുപത് സീറ്റും ആം ആദ്മി പാർട്ടി തൂത്ത് വാരുമെന്നും , കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ വോട്ടിംഗ് ശതമാനം ആം ആദ്മി പാർട്ടിക്ക് ലഭിക്കുമെന്നും ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സമയം മുതൽ ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഇന്നത്തെ എക്സിറ്റ് പോൾ ഫലങ്ങൾ കണ്ട് നിങ്ങൾ അമിത ആത്മവിശ്വാസവും ആവേശവും കാണിക്കരുത് . കാരണം ഇന്നത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് ആം ആദ്മി പാർട്ടിക്ക് അനുകൂലമായും , പ്രതികൂലമായും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വിറ്റഴിക്കപ്പെട്ട മാധ്യമങ്ങളാണ് ഇന്ന് ഇന്ത്യയിൽ ഏറെയും . അതോടൊപ്പം വോട്ടിംഗ് മെഷിനിലെ എല്ലാ തട്ടിപ്പുകൾക്കും കൂട്ട് നിൽക്കുന്ന ഇലക്ഷൻ കമ്മീഷനും . നിങ്ങൾ ഇവരെ ഒരിക്കലും വിശ്വസിക്കരുത് എന്ന് പറയാൻ കാരണം കഴിഞ്ഞ പഞ്ചാബ് ഇലക്ഷനിലെ തെരഞ്ഞെടുപ്പിന്റെ ഫലങ്ങളാണ് .
പഞ്ചാബ് ഇന്റലിജൻസും , പഞ്ചാബിലെ മഹാഭൂരിപക്ഷം മാധ്യമങ്ങളും ആം ആദ്മി പാർട്ടി ഭൂരിപക്ഷം സീറ്റുകൾ നേടി പഞ്ചാബിൽ അധികാരത്തിലെത്തുമെന്ന് കണ്ടെത്തിയ കാര്യം നിങ്ങൾ മറക്കരുത് . എന്നാൽ ഡെൽഹിക്ക് പുറത്തേയ്ക്ക് ആം ആദ്മി പാർട്ടിയെ ഒരിക്കലും വളർത്തരുത് എന്ന വ്യക്തമായ താല്പര്യത്തോടെ ബി ജെ പിയും കോൺഗ്രസ്സും ഒത്ത് കളിച്ച് പഞ്ചാബിൽ കോൺഗ്രസ്സിന് ഭരണം നൽകികൊണ്ട് ആം ആദ്മി പാർട്ടിയെ ചതിയിലൂടെ തോല്പിക്കുകയായിരുന്നു . ഇതിന് പ്രത്യുപകാരമായിട്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് മെഷീൻ തട്ടിപ്പിലൂടെ ബി ജെ പി ഭരണത്തിലെത്തിയിട്ടും കോൺഗ്രസ്സ് അതിനെതിരെ പ്രതികരിക്കാതിരുന്നത് . എന്നാൽ യുപിയിൽ രാഹുൽ ഗാന്ധിയെ വരെ വോട്ടിംഗ് മെഷിൻ തട്ടിപ്പിലൂടെ തോൽപ്പിച്ചപ്പോഴാണ് തങ്ങൾ ചെയ്ത തെറ്റ് കോണ്ഗ്രസിന് മനസ്സിലായത് .
ലോകോത്തര നിലവാരത്തിലുള്ള മികച്ച ഭരണം നടത്തിയ ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രിയായ അരവിന്ദ് കേജരിവാളും ആം ആദ്മി പാർട്ടിയും ഇപ്രാവശ്യം ഡെൽഹിയിൽ അധികാരത്തിൽ എത്തിയില്ലെങ്കിൽ അത് നൂറ് ശതമാനം വോട്ടിംഗ് മെഷിൻ തട്ടിപ്പിലൂടെ തന്നെ ആയിരിക്കുമെന്ന് ജനം വിശ്വസിക്കുമെന്ന് ബി ജെ പിക്ക് നല്ലവണ്ണം അറിയാം . അങ്ങനെ സംഭവിച്ചാൽ ഡെൽഹിയിൽ ഇത്രയധികം ജനസ്വാധീനമുള്ള ആം ആദ്മി പാർട്ടി ഡെൽഹിയെ പ്രക്ഷോഭങ്ങൾ കൊണ്ട് നിറയ്‌ക്കുമെന്നും , വോട്ടിംഗ് മെഷീൻ മാറ്റി ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരുവുകളിലിറങ്ങി മോദിക്കും അമിദ് ഷായ്ക്കും നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഡെൽഹിയെ മാറ്റുമെന്നും നന്നായി അറിയാം . അതുകൊണ്ട് തന്നെ ആം ആദ്മി പാർട്ടിയെ എല്ലാ സീറ്റിലും വോട്ടിംഗ് മെഷിനിലൂടെ തോല്പിയ്ക്കാൻ സാധ്യതയില്ല.
പകരം തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ എഴുപത് സീറ്റും ആം ആദ്മി നേടുമെന്ന് പ്രവചിപ്പിച്ച അതേ മാധ്യമങ്ങളെക്കൊണ്ട് അവസാന ഘട്ടത്തിൽ ബി ജെ പി മുൻപന്തിയിലെത്തിയെന്നും അതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ ബി ജെപിക്ക് സീറ്റ് കൂടിയതെന്നും , എന്നാൽ 47 മുതൽ 56 വരെ സീറ്റ് നേടി ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് പ്രചരിപ്പിക്കുന്നതും. കഴിഞ്ഞ തവണ 70 ൽ 67 സീറ്റ് നേടിയ ആം ആദ്മി പാർട്ടിയുടെയും കെജ്രിവാളിന്റെയും സ്വീകാര്യത ഡെൽഹിയിൽ കുറഞ്ഞുവെന്ന് വരുത്തി തീർക്കുവാനും , പൗരത്യ ഭേദഗതി ബില്ലിൽ ബി ജെ പിക്ക് അനുകൂലമായി ജനം വോട്ട് ചെയ്തു എന്ന് പ്രചരിപ്പിക്കാനുമാണ് ഈ എക്സിറ്റ് പോൾ ഫലങ്ങളുടെ ഉദ്യേശം . അതോടൊപ്പം ആം ആദ്മി പാർട്ടിക്ക് ഭരണം നൽകികൊണ്ട് വോട്ടിംഗ് മെഷിനെതിരെയുള്ള ശബ്ദം ഇല്ലാതാക്കുക എന്ന ഗൂഢതന്ത്രവും .
Leave a Reply