പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും, ഗോവയില്‍ അക്കൌണ്ട് തുറക്കുമെന്നും പ്രവചനം
9 March, 2017, 6:19 pm by News Desk 1
സ്വന്ത ലേഖകന്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയും ലോകം മുഴുവനിലുമുള്ള ആം ആദ്മി  പ്രവര്‍ത്തകരും തികഞ്ഞ ആത്മ വിശ്വാസത്തില്‍. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും, ഗോവയില്‍ അക്കൌണ്ട് തുറക്കുമെന്നും സീ വോട്ടറിന്റെ പ്രവചനം. പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ് മല്‍സരമെന്നും എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
17238248_393845407651113_514589144_n

 

പഞ്ചാബില്‍ 85 സീറ്റ് നേടി ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നാണ് ടിവി24 നൂസിന്റെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് 59 മുതല്‍ 67 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സീ വോട്ടര്‍ പ്രവചിക്കുന്നത്. 59 സീറ്റാണ് സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി 42 മുതല്‍ 51 വരെ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡെ- ആക്‌സിസ് എക്‌സിറ്റ് പോള്‍ പറയുന്നു. അകാലിദള്‍-ബിജെപി സഖ്യത്തിന് പരമാവധി ഏഴു സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂ. പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഒപ്പത്തിനൊപ്പമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ വ്യക്തമാക്കിയത്. ഇവിടെ, അകാലിദള്‍- ബിജെപി സഖ്യം ഏറെക്കുറെ തകര്‍ന്നടിയുമെന്നാണ് പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത്.

17160289_2247257705498823_1609275669_n

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പഞ്ചാബില്‍ നിന്ന് പുറത്തു വരുന്ന അഞ്ച് സര്‍വേകളില്‍ രണ്ടിലും ആം ആദ്മി പാര്‍ട്ടി ജയിക്കും എന്നാണ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡെ – ആക്‌സിസ് എക്‌സിറ്റ് പോള്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും പ്രവചിക്കുന്നു. മറ്റു രണ്ട് പോള്‍ ഏജന്‍സികളും  ആം ആദ്മിക്കും കോണ്‍ഗ്രസിനും തുല്ല്യ സീറ്റാണ് പ്രവചിക്കുന്നത്. അതായത് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ശക്തമായ മത്സരമാണെന്നാണ് സൂചിപ്പിക്കുന്നത്. ബി ജെ പി – അകാലിദളിന് എല്ലാ സര്‍വേകളിലും നല്‍കിയത് 20 ല്‍ താഴെ സീറ്റുകളാണ്. പഞ്ചാബില്‍ ആം ആദ്മി അല്ലെങ്കില്‍ കോണ്‍ഗ്രസ് എന്ന രീതിയിലാണ് പ്രവചനങ്ങള്‍ നീങ്ങുന്നത്.

punjab-poll-of-exit-polls_650x400_71489074189

ഗോവയില്‍ പുറത്തു വന്ന നാലില്‍ രണ്ട് സര്‍വേകളിലും തൂക്കു മന്ത്രിസഭയാണ് പ്രവചിക്കുന്നത്. നൂസ് എക്സ് – എം സി ആര്‍ എക്സിറ്റ് പോള്‍ പ്രകാരം ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ല. ഇന്ത്യ ടുഡെ – ആക്‌സിസ് ബി.ജെ.പി ജയിക്കുമെന്ന് പ്രവചിക്കുന്നു. എല്ലാ സര്‍വേകളും, ഏജന്‍സികളും ആം ആദ്മി പാര്‍ട്ടി ഗോവയില്‍ ഏഴ് സീറ്റുവരെ നേടുമെന്നാണ് പ്രവചിക്കുന്നത്. തിരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിട്ടില്ലെങ്കില്‍ കൂടി ഈ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ എല്ലാം തന്നെ ആം ആദ്മി പാര്‍ട്ടിക്കും ലോകം മുഴുവനിലുമുള്ള ആം ആദ്മി പ്രവര്‍ത്തകര്‍ക്കും വളരെയധികം പ്രതീക്ഷയാണ് നല്‍കുന്നത്. മാധ്യമങ്ങളുടെ സഹായം ഇല്ലാതെ തന്നെ വെറും സാധാരണക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം ഇലക്ഷനെ നേരിട്ട ആം ആദ്മി പാര്‍ട്ടി നേടുന്ന ഓരോ സീറ്റും ഒരു ദേശീയ പാര്‍ട്ടി എന്നൊരു പദവി കൂടിയാണ് നേടിയെടുക്കുന്നത്. മലയാളികള്‍ അടക്കം സൈബര്‍ ലോകത്തുള്ള ലക്ഷകണക്കിന് ആം ആദ്മി അനുഭാവികള്‍ പഞ്ചാബ് – ഗോവ വിജയങ്ങള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

പഞ്ചാബ് (ആകെ സീറ്റ് 117)
ഇന്ത്യാ ടുഡേ- ആക്സിസ് : കോണ്‍ഗ്രസ് 62-71, അകാലിദള്‍- ബി.ജെ.പി സഖ്യം 4-7, ആം ആദ്മി പാര്‍ട്ടി 42-51
ഇന്ത്യ ന്യൂസ്- എം.ആര്‍.സി : കോണ്‍ഗ്രസ് 55, അകാലിദള്‍- ബി.ജെ.പി സഖ്യം 7, ആം ആദ്മി പാര്‍ട്ടി 55
ഇന്ത്യ ടി.വി- സീ വോട്ടര്‍ : കോണ്‍ഗ്രസ് 41-49, അകാലിദള്‍- ബി.ജെ.പി സഖ്യം 5-13, ആം ആദ്മി പാര്‍ട്ടി 59-67
ന്യൂസ് 24- ടുഡേയ്സ് ചാണക്യ : കോണ്‍ഗ്രസ് 54, അകാലിദള്‍- ബി.ജെ.പി സഖ്യം 9, ആം ആദ്മി പാര്‍ട്ടി 54
ഗോവ (ആകെ സീറ്റ് 40)
ഇന്ത്യാ ടുഡേ- ആക്സിസ്: ബി.ജെ.പി 18-22, കോണ്‍ഗ്രസ് 9-13, ആം ആദ്മി പാര്‍ട്ടി 0-2
ഇന്ത്യ ടി.വി- സീ വോട്ടര്‍: ബി.ജെ.പി 15-21, കോണ്‍ഗ്രസ് 12-18, ആം ആദ്മി പാര്‍ട്ടി 0-4
ഇന്ത്യ ന്യൂസ്- എം.ആര്‍.സി: ബി.ജെ.പി 15, കോണ്‍ഗ്രസ് 10, ആം ആദ്മി പാര്‍ട്ടി 7
വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Comments are closed.

RELATED NEWS

RECENT POSTS
Copyright © . All rights reserved