ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സെൻട്രൽ സ്ട്രീറ്റിലെ ഒരു വീട്ടിൽ നടന്ന സ്ഫോടനം കടുത്ത ആശങ്ക ഉയർത്തി. സമീപത്തുള്ള ഒരു പ്രൈമറി സ്കൂളുകളിൽ നിന്നും വീടുകളിൽ നിന്നും ആളുകളെ അടിയന്തിരമായി പോലീസ് ഒഴിപ്പിച്ചു. സ്ഫോടനത്തിന്റെ ഫലമായി പരിക്കേറ്റ 70 വയസ്സുകാരിയായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്‌ഫോടനത്തെ തുടർന്ന് വസ്തുവകകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായും സമീപത്തെ തെരുവുകളിൽ പുക നിറഞ്ഞതായും ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. 480 ലധികം കുട്ടികൾ പഠിക്കുന്ന സെൻ്റ് ലൂക്ക്സ് പ്രൈമറി സ്കൂളുകളിൽ നിന്ന് കുട്ടികളെ നേരത്തെ വീട്ടിലേക്ക് കൊണ്ടുപോകാനായി മാതാപിതാക്കളെ അടിയന്തിരമായി വിളിച്ചു വരുത്തിയതായാണ് റിപ്പോർട്ടുകൾ.

സ്ഫോടനത്തിന്റെ കാരണമെന്തെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു ബോംബ് സ്ഫോടനം പോലെ തോന്നിയെന്നും തൻറെ വീടിൻറെ മതിലുകൾ തകർന്നതായും സമീപത്ത് താമസിക്കുന്ന മുഷ്താബ് അൻവർ എന്ന വ്യക്തി പറഞ്ഞു