ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ദില്ലി, ഹരിയാന, പഞ്ചാബ്, ഗോവ, ചണ്ഡീഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമേ മത്സരിക്കുകയുള്ളു എന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചത്. മതേതര വോട്ടുകള്‍ ഭിന്നിച്ചുകൊണ്ട് എന്‍.ഡി.എ ഭരണം തിരിച്ചുവരുന്നത് തടയുന്നതിന് വേണ്ടിയാണിത്.

കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാക്കുന്നതിന് കഴിയും വിധത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. കേരളത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നത് സംബന്ധിച്ച തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടിരിക്കുകയാണ്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം ലഭിച്ചാല്‍ അക്കാര്യം വിശദീകരിക്കാന്‍ സംസ്ഥാനത്ത് മൂന്നു മേഖലകളില്‍ പ്രവര്‍ത്തകയോഗങ്ങള്‍ നടത്തുന്നതാണ്.